40കാരൻ വീണത് 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ; രക്ഷകരായി അഗ്നിശമനസേന

Mar 28, 2026 - 14:41
 0
40കാരൻ വീണത് 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ; രക്ഷകരായി അഗ്നിശമനസേന
This is the title of the web page

മല്ലപ്പള്ളിയിലെ ആനിക്കാട്ടില്‍ 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ 40കാരനെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി.ആനിക്കാട് താന്നിമൂട്ടില്‍ വീട്ടില്‍ ഉമേഷിനെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ നെടിയമ്മാക്കല്‍ വീട്ടില്‍ പെണ്ണമ്മയുടെ വീടിന് പിന്നിലെ പുരയിടത്തിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന കിണറ്റില്‍ ആണ് ഉമേഷ് വീണത്.കിണറ്റിനുള്ളില്‍ നിന്നും നിലവിളി ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഉമേഷ് അരയ്ക്കു താഴെ വെള്ളമുള്ള കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന സേന നെറ്റും റോപ്പും ഉപയോഗിച്ച്‌ ഉമേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിസ്സാര പരിക്കുകള്‍ ഏറ്റ ഉമേഷിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ . സതീഷ് കുമാർ, ഓഫീസർമാരായ ഷിബു, രഞ്ജിത്, നന്ദു മനോജ്‌, വിഷ്ണു, ഹരികൃഷ്ണൻ, പ്രദീപ്‌,ഗോവിന്ദ് ചന്ദ്രൻ, കെ പി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രവർത്തനങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow