പുതുതായി നിര്‍മ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം സെൻട്രല്‍ - കന്യാകുമാരി സെക്ഷനില്‍ ഇരണിയല്‍ - നാഗർകോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള പുതിയ ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ട്രെയിൻ സർവീസുകളില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.ട്രെയിനുകള്‍ പൂർണമായും, ഭാഗികമായും റദ്ദാക്കുകയും, വഴി തിരിച്ചുവിടുകയും ചെയ്യും.കൂടാതെ ചില ട്രെയിനുകള്‍ നിശ്ചിത സമയത്തേക്കാള്‍ വൈകിയോടുമെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.പുനർക്രമീകരിച്ച ഷെഡ്യൂള്‍ :പൂർണ്ണമായി റദ്ദാക്കിയവ *ഇനി പറയുന്ന ട്രെയിനുകള്‍ 28.03.2026-ന് (1 ദിവസം) പൂർണ്ണമായും റദ്ദാക്കി1. ട്രെയിൻ നമ്ബർ 16729 മധുര- പുനലൂർ എക്സ്പ്രസ്2026 മാർച്ച് 29, 30 തീയതികളില്‍ പൂർണ്ണമായും റദ്ദാക്കിയ (2 ദിവസം) ട്രെയിനുകള്‍1. ട്രെയിൻ നമ്ബർ 56305 നാഗർകോവില്‍ - തിരുവനന്തപുരം നോർത്ത് പാസഞ്ചർ2. ട്രെയിൻ നമ്ബർ 56310 തിരുവനന്തപുരം നോർത്ത് - നാഗർകോവില്‍ പാസഞ്ചർ3. ട്രെയിൻ നമ്ബർ 56306 തിരുവനന്തപുരം നോർത്ത് - നാഗർകോവില്‍ പാസഞ്ചർ4. ട്രെയിൻ നമ്ബർ 56309 നാഗർകോവില്‍ - തിരുവനന്തപുരം നോർത്ത് പാസഞ്ചർ5. ട്രെയിൻ നമ്ബർ 56705 പുനലൂർ - കന്യാകുമാരി പാസഞ്ചർ6. ട്രെയിൻ നമ്ബർ 56706 കന്യാകുമാരി - പുനലൂർ പാസഞ്ചർ7. ട്രെയിൻ നമ്ബർ 66306 കൊല്ലം - കന്യാകുമാരി മെമു8. ട്രെയിൻ നമ്ബർ 66305 കന്യാകുമാരി - കൊല്ലം മെമു9. ട്രെയിൻ നമ്ബർ 16730 പുനലൂർ - മധുര എക്സ്പ്രസ്10. ട്രെയിൻ നമ്ബർ 56101 നാഗർകോവില്‍ - കൊല്ലം പാസഞ്ചർ11. ട്രെയിൻ നമ്ബർ 56102 കൊല്ലം - നാഗർകോവില്‍ പാസഞ്ചർഭാഗികമായി റദ്ദാക്കിയവ1. നാഗർകോവില്‍ ജങ്ഷനില്‍ നിന്ന് 2026 മാർച്ച് 29-ന് പുറപ്പെടേണ്ട നാഗർകോവില്‍ ജങ്ഷൻ - ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്ബർ 12659) നാഗർകോവില്‍ ജങ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിൻ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് സർവീസ് ആരംഭിക്കും.2. 2026 മാർച്ച് 29, 30, 31 തീയതികളില്‍ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 16382 കന്യാകുമാരി - പൂനെ ജയന്തി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16381) തിരുവനന്തപുരം സെൻട്രലില്‍ നിന്ന് സർവീസ് ആരംഭിക്കുകയും കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ഭാഗികമായി സർവീസ് റദ്ദാക്കുകയും ചെയ്യും.3. 2026 മാർച്ച് 26, 27, 28 തീയതികളില്‍ പൂനെ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16381 പൂനെ - കന്യാകുമാരി ജയന്തി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16381) തിരുവനന്തപുരം സെൻട്രലില്‍ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.4. 2026 മാർച്ച് 26-ന് ഗാന്ധിധാം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്ബർ 16335 ഗാന്ധിധാം - നാഗർകോവില്‍ വീക്ക്‌ലി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലില്‍ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും നാഗർകോവില്‍ ജങ്ഷനുമിടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.5. 2026 മാർച്ച് 27, 28, 29 തീയതികളില്‍ മംഗളൂരു സെൻട്രലില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്ബർ 16649 മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലില്‍ സർവീസ് നിറുത്തും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
6. 2026 മാർച്ച് 28, 29, 30 തീയതികളില്‍ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 16650 കന്യാകുമാരി - മംഗളൂരു പരശുറാം എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. പുറപ്പെടേണ്ട സമയത്ത് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും.7. 2026 മാർച്ച് 27, 28, 29 തീയതികളില്‍ മംഗളൂരു സെൻട്രലില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്ബർ 16605 മംഗളൂരു - തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്സ്പ്രസ് കൊല്ലം ജംഗ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. കൊല്ലം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.8. 2026 മാർച്ച് 28, 29, 30 തീയതികളില്‍ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 16606 തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു ഏറനാട് എക്സ്പ്രസ് നിശ്ചിത പുറപ്പെടല്‍ സമയത്ത് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.9. 2026 മാർച്ച് 30 ന് തിരുച്ചിറപ്പള്ളി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 22627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് തിരുനെല്‍വേലി ജംഗ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളി ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.10. 2026 മാർച്ച് 30 ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 22627 തിരുവനന്തപുരം സെൻട്രല്‍ - തിരുച്ചിറപ്പള്ളി ജംഗ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് തിരുനെല്‍വേലി ജംഗ്ഷനില്‍ നിന്ന് സർവീസ് ആരംഭിക്കും. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിനും തിരുനെല്‍വേലി ജംഗ്ഷനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍1. 2026 മാർച്ച് 29-ന് തിരുനെല്‍വേലി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 22620 തിരുനെല്‍വേലി - ബിലാസ്പൂർ സൂപ്പർഫാസ്റ്റ് തെങ്കാശി - ചെങ്കോട്ട - പുനലൂർ - കൊല്ലം വഴി തിരിച്ചുവിടും. നാഗർകോവില്‍ ടൗണ്‍, തിരുവനന്തപുരം സെൻട്രല്‍ എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പുകള്‍ ഈ ട്രെയിൻ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും.2. 2026 മാർച്ച് 30-ന് തിരുനെല്‍വേലി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 19577 തിരുനെല്‍വേലി - ജാംനഗർ ബൈവീക്ക്‌ലി സൂപ്പർഫാസ്റ്റ് തെങ്കാശി - ചെങ്കോട്ട - പുനലൂർ - കൊല്ലം വഴി തിരിച്ചുവിടും. വള്ളിയൂർ, നാഗർകോവില്‍ ടൗണ്‍, പാറശ്ശാല, തിരുവനന്തപുരം സെൻട്രല്‍ എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പുകള്‍ ഈ ട്രെയിൻ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും.
വൈകിയോടുന്ന ട്രെയിനുകള്‍1. 2026 മാർച്ച് 30-ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 12634 കന്യാകുമാരി - ചെന്നൈ എഗ്മോർ എക്സ്പ്രസ് നിശ്ചിത സമയത്തേക്കാള്‍ ഒരു മണിക്കൂർ വൈകിയോടും.2. 2026 മാർച്ച് 27-ന് മധുര ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16729 മധുര - പുനലൂർ എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും.3. 2026 മാർച്ച് 30-ന് നാഗർകോവില്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16366 നാഗർകോവില്‍ ജങ്ഷൻ - കോട്ടയം എക്സ്പ്രസ് നിശ്ചിത സമയത്തേക്കാള്‍ ഒരു മണിക്കൂർ വൈകിയോടും.4. 2026 മാർച്ച് 29-ന് കെഎസ്‌ആർ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16526 കെഎസ്‌ആർ ബെംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും.



