യുഡിഎഫിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കും എന്ന്യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് ഇടുക്കി നിയോജക മണ്ഡലത്തിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു യുഡിഎഫ് ഉടുമ്പൻചോല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരട്ടയാറ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
യുഡിഎഫിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കും എന്ന്യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ്ഇടുക്കി നിയോജക മണ്ഡലത്തിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞുയുഡിഎഫ് ഉടുമ്പൻചോല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരട്ടയാറ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യുഡിഎഫ് അധികാരത്തിൽ വന്ന സമയത്തെല്ലാം ഇടുക്കി ജില്ലയുടെ സമസ്ത മേഖലകളിലും കാലത്തിന് അനുസരിച്ചുള്ള വികസനം എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ വികസനത്തിൽ ഇടുക്കി ജില്ല പിറകോട്ട് പോയതായും അടൂർ പ്രകാശ് പറഞ്ഞു ഇടുക്കിയിലെ ഭൂപ്രശനങ്ങൾ അടക്കം പരിഹരിച്ച് ഇടുക്കി ജില്ലയെ ഉയർത്തിക്കൊണ്ടു വരുവാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ മാത്രമേ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം സ്ഥാനാർത്ഥി സേനാപതി വേണുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇരട്ടയാറ്റിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചത് വനിതാ സാംസ്കാരിക നിലയിൽ വച്ചാണ് കൺവെൻഷൻ നടന്നത് നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു. കൺവെൻഷൻ മുന്നോടിയായി ഇരട്ടയാർ ടൗണിൽ പ്രകടനം നടന്നു.ഓ ടി ജോൺ അധ്യക്ഷൻ ആയിരുന്നു ഷാജി മടത്തും മുറി നിഷാ സോമൻ ഇബ്രാഹിംകുട്ടി കല്ലാർ സിഎസ് യശോധരൻ ഷൈനി സജി എന്നിവർ സംസാരിച്ചു



