ബംഗ്ലാദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേരെ കാണാതായി

Mar 26, 2026 - 12:30
 0
ബംഗ്ലാദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേരെ കാണാതായി
This is the title of the web page

ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 23 മരണം. ബുധനാഴ്ച വൈകുന്നേരം 5.15-ഓടെ ദൗലഡിയ ടെര്‍മിനലിലായിരുന്നു ദാരുണമായ അപകടം നടന്നത്.മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.ടെര്‍മിനലിലെ പോണ്ടൂണില്‍ നിന്ന് ബസ് ഫെറിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ചെറിയ യൂട്ടിലിറ്റി ഫെറി വന്ന് പോണ്ടൂണില്‍ ഇടിക്കുകയായിരുന്നു.ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് നദിയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 'ഞങ്ങളുടെ കണ്‍മുന്നിലൂടെയാണ് ബസ് വെള്ളത്തിലേക്ക് താഴ്ന്നുപോയത്, ഒന്നും ചെയ്യാന്‍ സാധിച്ചില്ല,' ടെര്‍മിനല്‍ സൂപ്പര്‍വൈസര്‍ മുനീര്‍ ഹൊസൈന്‍ പറഞ്ഞു.

പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച്‌ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.ബന്ധുക്കളോടൊപ്പം യാത്ര ചെയ്തിരുന്ന പലരും ബസ്സിന് പുറത്ത് നിന്നിരുന്നതിനാല്‍ രക്ഷപ്പെട്ടെങ്കിലും, അകത്തുണ്ടായിരുന്ന പ്രിയപ്പെട്ടവര്‍ നദിയില്‍ മുങ്ങിപ്പോയത് തീരാവേദനയായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow