വെള്ളയാംകുടി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂൾ യു. കെ. ജി.യിൽ ഗ്രാജുവേഷൻ നടന്നു. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. 55 കുട്ടികൾ ഗ്രാജുവേറ്റ് ചെയ്തു.
വെള്ളയാംകുടി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിലെ യു.കെ.ജി ഗ്രാജുവേഷൻ നടന്നു. സ്കൂൾ മാനേജർ സിസ്റ്റർ റോസിൻ അധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലീജ സന്ദേശം നൽകി. 55 കുട്ടികൾ ഗ്രാജുവേറ്റ് ചെയ്ത് ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചു.സമ്മേളനത്തിൽ തൃശ്ശൂരിൽ വച്ച് നടന്ന സ്റ്റേറ്റ് ലെവൽ അബാക്കസ് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഡൈജോൺ ജോബിയെ ആദരിച്ചു.സിബിച്ചൻ സെബാസ്റ്റ്യൻ, പ്രവീൺ രാജു, മനോജ് ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.



