ഏലപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്.

Mar 26, 2026 - 12:39
 0
ഏലപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്.
This is the title of the web page

ഏലപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. കൊലപാതകം ആണെന്നാണ് സംശയം. കൂടെ ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്. പീരുമേട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇരുവരും ഏലപ്പാറയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്. ഇവർ ഒരു ലോഡ്ജിലാണ് മുറിയെടുത്ത താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിനിടയിൽ മനു കൊല്ലപ്പെടുകയും ചെയ്തു എന്നാണ് പോലീസിന്റെ നിഗമനം. രാവിലെ ലോഡ്ജിലെ ജീവനക്കാർ മുറിയിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് ഇവർ പീരുമേട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീരുമേട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .കൂടെ ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിക്കായി അന്വേഷണവും ആരംഭിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow