പെട്രോളില്ലെങ്കില്‍ എന്ത്? കുതിരപ്പുറത്ത് ഓഫീസിലെത്തി ബാങ്ക് ജീവനക്കാരൻ;

Mar 26, 2026 - 11:58
 0
പെട്രോളില്ലെങ്കില്‍ എന്ത്? കുതിരപ്പുറത്ത് ഓഫീസിലെത്തി ബാങ്ക് ജീവനക്കാരൻ;
This is the title of the web page

ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മധ്യപ്രദേശിലെ പെട്രോള്‍ പമ്ബുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമ്ബോള്‍, വേറിട്ടൊരു യാത്രയുമായി ശ്രദ്ധ നേടുകയാണ് ഗോപാല്‍ താക്കൂര്‍ എന്ന ബാങ്ക് ജീവനക്കാരന്‍.പമ്ബുകളിലെ നീണ്ട ക്യൂവില്‍ സമയം കളയാന്‍ നില്‍ക്കാതെ തന്റെ ബൈക്ക് വീട്ടിവെച്ച്‌ കുതിരപ്പുറത്താണ് ഇദ്ദേഹം ഓഫീസിലെത്തിയത്.ദേവാസ് രാധാ ഗഞ്ച് സ്വദേശിയായ ഗോപാല്‍ സാധാരണയായി ബുള്ളറ്റിലാണ് ഓഫീസില്‍ പോകാറുള്ളത്. എന്നാല്‍ കൃത്യസമയത്ത് ഓഫീസിലെത്തി 'ഡിജിറ്റല്‍ അറ്റന്‍ഡന്‍സ്' രേഖപ്പെടുത്തേണ്ടതിനാല്‍, പെട്രോള്‍ അടിക്കാന്‍ ക്യൂ നില്‍ക്കാതെ അദ്ദേഹം കുതിരയെ തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് കിലോമീറ്റര്‍ ദൂരം കുതിരപ്പുറത്ത് സഞ്ചരിച്ച്‌ ഓഫീസിലെത്തിയ ഗോപാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. ട്രാഫിക് ബ്ലോക്കും പെട്രോള്‍ പ്രതിസന്ധിയും ഒരുപോലെ മറികടക്കാന്‍ ഈ യാത്ര സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow