സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു... കാലില്‍ ആണി കുത്തിക്കയറ്റി' കണ്ണില്ലാ സയണിസ്റ്റ് ക്രൂരത

Mar 25, 2026 - 16:32
 0
സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു... കാലില്‍ ആണി കുത്തിക്കയറ്റി' കണ്ണില്ലാ സയണിസ്റ്റ് ക്രൂരത
This is the title of the web page

മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈല് അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകള് പുറത്ത്. ഗസ്സയില് കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങള്ക്കിരയാക്കിയതായി റിപ്പോര്ട്ട് ആണ് പുറത്തുവന്നത്.കുഞ്ഞിന്റെ ശരീരത്തില് സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂര്ച്ചയുള്ള ആയുധങ്ങള് കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.പെരുന്നാളിന്റെ പിറ്റേ ദിവസം അല് മഗാസി അഭയാര്ഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയില് കുഞ്ഞിനെ കുടുംബത്തിന് തിരികെ നല്കുകയായിരുന്നു.കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കന് മേഖലയിലേക്ക് (യെല്ലോ ലൈന്) നടന്നുപോകുമ്പോള് ഇസ്റാഈല് സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോളിലേക്ക് വെടിയുതിര്ക്കുകയും വസ്ത്രങ്ങള് അഴിച്ചുമാറ്റാന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുഞ്ഞിനെ പിതാവില് നിന്ന് പിടിച്ചുവാങ്ങിയ സൈന്യം, ഇരുവരെയും മണിക്കൂറുകളോളം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow