കാഞ്ചിയാറ്റിൽ തുവാല വിപ്ലവം ; ലോക ക്ഷയരോഗ ദിനചാരണം സംഘടിപ്പിച്ചു
ലോക ക്ഷയ രോഗ ദിനാചാരണത്തിന്റെ ഭാഗമായി പൈനാവ് ടി ബി യൂണിറ്റിന്റെയും കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, ലോക ക്ഷയ രോഗ ദിനം ആചരിച്ചു. *അതെ നമുക് ക്ഷയരോഗത്തെ തുടച്ചുനീ* *ക്കാം* എന്ന 2026 ലെ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും, ശ്വാസ കോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയൽ രോഗത്തേക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ടി ബി ഓഫീസർ ഡോ. വിനീഷ് പി വി നിർവഹിച്ചു. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമൽ ജോ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ലത ഡി സ്വാഗതം ആശംസിച്ചു. ക്ഷയരോഗ പകർച്ച വ്യാപനം തടയൽ എന്നീ വിഷയത്തെ ആസ്പതമാക്കി ശ്വാസകോശ വിദഗ്ദ്ധൻ ഡോ. ജോസ് ജെ മുണ്ടിയാനി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പൊതു സ്ഥലത്ത് തുപ്പാതിരിക്കുക, ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവാല കൊണ്ടോ, കൈ,തോൾ ഭാഗം എന്നിവ ഉപയോഗിച്ചു കൊണ്ട് മുഖം മറയ്ക്കുക. വായുവിലൂടെ പകരുന്ന അസുഖങ്ങൾ ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ പ്രചരണാർത്ഥം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും, സന്ദേശങ്ങൾ പ്രിന്റ് ചെയ്ത തൂവാലകൾ വിതരണം ചെയ്തുകൊണ്ട്, *തൂവാല വിപ്ലവം* എന്ന പരിപാടിക്ക് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം തുടക്കം കുറിച്ചു. തൂവാല വിപ്ലവത്തിന്റെ ഉദ്ഘാടനം, ഡി ടി ഒ ഡോ. വിനീഷ് പി വി, കുടുംബശ്രീ, ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്ക് തൂവാലകൾ നൽകികൊണ്ട് നിർവഹിച്ചു. ദിനചാരണത്തോട് അനുബദ്ധിച്ച് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്ര ജീവനക്കാർ അവതരിപ്പിച്ച ആരോഗ്യ ബോധവത്കരണ കലാ പരിപാടികൾ വേറിട്ടത്താക്കി.പരിപാടികൾക്ക് , വിജിത വി എസ്, നിഖിത പി സുനിൽ,ഔസേപച്ചൻ ആന്റണി,ശ്യാം കുമാർ കെ എസ്, ധന്യമോൾ കെ എസ്,ജൂബിലി പോൾ,അനീഷ് ജോസഫ്,എന്നിവർ നേതൃത്വം നൽകി.



