എൻ ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കുന്നു. 25 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കേന്ദ്രത്തിൽ എൻഡിഎയുടെ കടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാലെ) കേരളത്തിൽ 25 അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ച് ഒറ്റയ്ക്ക് മത്സരിക്കാൻ തൃശ്ശൂർ കോവിലകം ഹോട്ടലിൽ കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ തീരുമാനിച്ചു. കേന്ദ്രമന്ത്രി ഡോക്ടർ രാംദാസ് അത്താവാലെ നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാലെ ) എന്ന രാഷ്ട്രീയ പാർട്ടിയോട് കേരളത്തിലെ എൻഡിഎ നേതൃത്വം കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി കേരളത്തിൽ ഇത്തരം നിലപാടിലേക്ക് മാറുവാൻ കാരണമെന്ന് നേതാക്കൾ അറിയിച്ചു.
തൃശ്ശൂർ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റെജി കേശവൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് നായർ, സംഘടന സെക്രട്ടറി സുനിൽ മന്നത്ത്, സെക്രട്ടറിമാരായ സാജൻ ജോർജ്, സൗമ്യ രാജീവ് കൗൺസിൽ അംഗങ്ങളായ സുരേഷ് കൊഴുപ്പുള്ളി, പ്രിൻസ് കൊല്ലം, സജി കെ, മാർട്ടിൻ മാത്യു, സീമാജി, രാജീവ് പേരാമംഗലം, ഓമന സുരേന്ദ്രൻ എന്നീ നേതാക്കൾ പങ്കെടുത്തു.



