കോഴിക്കോട്ടു നിന്നുപോയ ബസ്സ് മൈസുരുവില്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു

Mar 23, 2026 - 10:25
 0
കോഴിക്കോട്ടു നിന്നുപോയ ബസ്സ് മൈസുരുവില്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു
This is the title of the web page

കോഴിക്കോട്ടു നിന്നു പോയ ബസ്സ് മൈസൂരുവില്‍ അപകടത്തില്‍ പെട്ട് നാലു മലയാളികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്.ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി കെ ട്രാവല്‍സ് എന്ന ബസാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ചന്നപട്ടണയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരാണ് മരിച്ചത്. മറ്റ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow