ഭരണമാറ്റം ജനാധിപത്യ ക്രമത്തിന് അനിവാര്യമെന്നും പുതിയ രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടുത്തുമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് പറഞ്ഞു. സംസ്‌ഥാന നേതൃയോഗം പീരുമേട്ടിൽ നടന്നു.
ഭരണമാറ്റം ജനാധിപത്യ ക്രമത്തിന് അനിവാര്യമെന്നും പുതിയ രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടുത്തുമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് പറഞ്ഞു. സംസ്‌ഥാന നേതൃയോഗം പീരുമേട്ടിൽ നടന്നു.കഴിഞ്ഞ ഒൻപതര വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ അടിസ്‌ഥാന ജനത നേരിട്ടത് കനത്ത അവഗണനയാണെന്നും സംസ്‌ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്. അടിസ്‌ഥാന ജനതയുടെ രാഷ്ട്രീയ അധികാര പങ്കാളിത്തം ഉറപ്പാക്കുവാൻ കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും കെ കെ സുരേഷ് പ്രഖ്യാപിച്ചു. പീരുമേട് റെയിൽവാലി ഓഡിറ്റോറിയത്തിൽ നടന്ന സി എസ് ഡി എസ് സംസ്‌ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് മുന്നോടിയായി മാന്യവർ കല്ലറ സുകുമാരൻ സ്മൃതി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തി. ഏപ്രിൽ 13,14 തീയതികളിൽ കോട്ടയത്ത് നടക്കുന്ന അംബേദ്കർ ജയന്തി ആഘോഷങ്ങൾക്കായി ട്രഷറർ പ്രവീൺ ജെയിംസ് ചെയർമാൻ ആയി 501 അംഗ സ്വാഗത സംഘം കമ്മിറ്റിയും തിരഞ്ഞെടുത്തു. ഏപ്രിൽ 14 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ജന്മദിന ഘോഷയാത്രയും തിരുനക്കര മൈതാനത്ത് സമ്മേളനവും നടത്തും. ഈ വർഷത്തെ അംബേദ്കർ പുരസ്‌കാരം റാപ്പർ വേടന് നൽകും.സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.ട്രഷറർ പ്രവീൺ ജെയിംസ്, സംസ്‌ഥാന സെക്രട്ടറി ലീലാമ്മ ബെന്നി, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ പ്രസന്ന ആറാണി, രഞ്ജിത് രാജു,ആൻസി സെബാസ്റ്റ്യൻ, കെ കെ അപ്പു, അഡ്വ സുരേഷ്കുമാർ തിരുവനന്തപുരം, സജി മുകുളയിൽ, എം എസ് തങ്കപ്പൻ, മോബിൻ ജോണി, പീരുമേട് താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ്, സെക്രട്ടറി ജോൺസൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.



