മുന്നില്‍ അക്ഷമരായി ക്യൂ നില്‍ക്കുന്ന ആളുകള്‍: കസേരയില്‍ ഇരുന്ന് വീഡിയോ കോളില്‍ മുഴുകി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍,
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവത്തോടെയുള്ള പെരുമാറ്റങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകാറുണ്ട്.പലരും ആശിച്ച് മോഹിച്ച് സര്‍ക്കാര്‍ ജോലി വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ പൊതുജനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിന് വാര്‍ത്തകള്‍ നാം ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു ഉദ്യോഗസ്ഥന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ വന്‍ ചര്‍ച്ചയാകുന്നത്. ആളുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ഫോണില്‍ വീഡിയോ കോളില്‍ മുഴുകിയിരിക്കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കാണികളെ അസ്വസ്ഥരാക്കുന്നത്.വീഡിയോയില്‍ സര്‍ക്കാര്‍ ഓഫീസ് എന്ന് തോന്നിക്കുന്ന ഒരു മുറിയിലെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ തന്റെ ഫോണ്‍ കൈയില്‍ പിടിച്ച് പുഞ്ചിരിച്ച് കൊണ്ട് അലസമായിരുന്ന് വീഡിയോ കോളില്‍ സംസാരിക്കുന്നതാണ് കാണുന്നത്. ഈ സമയം തനിക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്ന് തോന്നും. യാതൊരു തിരക്കോ ആശങ്കയോ അയാളെ അലട്ടിയിരുന്നില്ല. അതേസമയം അയാള്‍ ഇരിക്കുന്നതിന് മുന്നിലുള്ള ജനാലയിലൂടെ തങ്ങളുടെ അപേക്ഷകളുമായി അക്ഷമരായി ക്യൂ നില്‍ക്കുന്ന നിരവധി സാധാരണക്കാരെയും കാണാം.ജോലി സമയങ്ങളിലെ അയാളുടെ പെരുമാറ്റം പല കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീഡിയോ തുടക്കമിട്ടു. സംഭവം അടിസ്ഥാന അച്ചടക്കത്തിന്റ കുറവും പൊതുജനങ്ങളോടുള്ള ബഹുമാനത്തിന്റെ അഭാവവുമാണെന്ന് നെറ്റിസെന്‍സ് വിലയിരുത്തി. ഇതാണ് ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലിയോട് ഇത്രയേറെ ആഭിമുഖ്യമെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം വീഡിയോ എപ്പോള്‍ എവിടെ നിന്നും ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ വൈറലായെങ്കിലും ചിലര്‍ ഈ വീഡിയോ 2018 ലെ വീഡിയോ ആണെന്ന് വ്യക്തമാക്കി. നോയിഡയുമായി ബന്ധപ്പെട്ട വീഡിയോ ആണെന്നും കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ഇതേ വീഡിയോ 2018 സെപ്റ്റംബറില്‍ ഫസ്റ്റ് റിവ്യൂസ് ന്യൂസ് ചാനല്‍ ഈ വീഡിയോ പങ്കുവച്ചിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പഴയ വീഡിയോ ആയിരുന്നിട്ടും വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ട്. വീഡിയോ പഴയതാണെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലെ രീതികള്‍ക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം എക്‌സിന്റെ ഫാക്‌ട് ചെക്കായ ഗ്രോക്ക് വീഡിയോ പഴയതല്ലെന്ന് സമര്‍ത്ഥിച്ചു.



