വെങ്ങാനൂരില്‍ വീടിന് തീപിടിച്ചു; വീട് പൂര്‍ണമായും കത്തിനശിച്ചു

Mar 21, 2026 - 10:17
 0
വെങ്ങാനൂരില്‍ വീടിന് തീപിടിച്ചു; വീട് പൂര്‍ണമായും കത്തിനശിച്ചു
This is the title of the web page

തിരുവനന്തപുരം വെങ്ങാനൂരില്‍ വീടിന് തീപിടിച്ച്‌ വൻ നാശനഷ്ടം. അപകടത്തില്‍ വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.ഉള്ളില്‍ കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.സംഭവമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകള്‍ തീ പൂർണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow