നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസ് : രണ്ട് പ്രതികള്‍ കൂടി പിടിയില്‍
പൂക്കാട്ട്പടി ഭാഗത്ത് നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ട് പേർ കൂടി അറസ്റ്റില്‍. പിടിപുക്കാട്ടുപടി തൊഴുത്തിങ്ങ പറമ്പില്‍ അഫ്‌ലു (25), ആലുവ മരോട്ടിക്കല്‍ ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന മാളിയേക്കപ്പടി മംഗലത്ത് റോഷൻ കിരണ്‍ (27) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസ് പിടികൂടിയത്.കഞ്ചാവ് കടത്തുകയായിരുന്ന കാർ അപകടത്തില്‍പ്പെടുകയായിരുന്നു. അതില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയിലും കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വില്‍പ്പന നടത്തിയയാളും, സഹായിയുമാണ് ഇപ്പോള്‍ പിടിയിലായത്.ഇൻസ്പെക്ടർ അരുണ്‍കുമാർ എസ്.ഐമാരായ സജീവ്, നൗഷാദ് സി പി ഒ മാരായ നൗഫല്‍, കെ.എസ് അനൂപ് തുടങ്ങിയവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

