ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച

Mar 17, 2026 - 11:18
 0
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച
This is the title of the web page

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച. 56 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതില്‍ ഏഴ് അപേക്ഷകള്‍ തള്ളി.ബാക്കിയുള്ള 49 പേര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍ ദേവസ്വം ഓഫീസില്‍നിന്നും കത്തയച്ചിട്ടുണ്ട്. 18ന് രാവിലെ അപേക്ഷകരുമായി തന്ത്രി അഭിമുഖം നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കും.ക്ഷേത്രത്തില്‍ ഉച്ചഃപൂജ കഴിഞ്ഞ് നട തുറന്നാലാണ് നറുക്കെടുപ്പ്. യോഗ്യത നേടിയവരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിക്കും. നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് സുധാകരന്‍ നമ്പൂതിരി നറുക്കെടുക്കും. നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരുന്ന് 31ന് രാത്രി ചുമതലയേല്‍ക്കും. ഏപ്രില്‍ 1 മുതല്‍ 6 മാസമാണ് കാലാവധി. അതുവരെ പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച്‌ പൂജകള്‍ നിര്‍വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow