കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞു കയറി ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Mar 17, 2026 - 10:44
 0
കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞു കയറി ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം
This is the title of the web page

നിറയെ യാത്രക്കാരുമായിവന്ന കെഎസ്‌ആർടിസി ബസ് നിയന്ത്രണം തെറ്റി പെട്ടിക്കടയും വെയിറ്റിംഗ് ഷെഡും ഇടിച്ചു തകർത്ത് ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞു കയറി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.പരിക്കേറ്റ രണ്ട് ഓട്ടോഡ്രൈവർമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കും നേരിയ പരിക്കേറ്റു.ഇന്നലെ രാവിലെ ഒൻപതരയോടെ കാഞ്ഞിരംകുളം അവണാകുഴി ജംഗ്ഷനിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ അതിയന്നൂർ അവണാകുഴി മണലുവിള വാറുതട്ട് പുത്തൻവീട്ടില്‍ സുധാകരൻ (66) ആണ് മരിച്ചത്. സഹപ്രവർത്തകരും അവണാകുഴി സ്വദേശികളുമായ ഷൈജു, യശോദൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമലത്തുറയില്‍നിന്നു കാഞ്ഞിരംകുളം കമുകിൻകോട് വഴി നെയ്യാറ്റിൻകരയ്ക്കു പോവുകയായിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.ഓടുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ ബസ് അതിയന്നൂർ സ്വദേശി മുരുകന്റെ അടച്ചിട്ടിരുന്ന തട്ടുകടയിലേക്കാണ് ആദ്യം ഇടിച്ചു കയറിയത്. അവിടെനിന്ന് വെയിറ്റിംഗ് ഷെഡിനെ തകർത്ത് മേല്‍ക്കൂരയുമായി മുന്നോട്ട് കുതിച്ച ബസ്, സ്റ്റാൻ ഡില്‍ നിർത്തിയിരുന്ന ഓട്ടോകളിലുംഇടിച്ചു. ഇതിനിടയില്‍ ബസിനു മുകളില്‍ കുരുങ്ങിയ വെയിറ്റിംഗ് ഷെഡിന്റെ മേല്‍ക്കൂരയും ഓട്ടോകള്‍ക്ക് മുകളില്‍ പതിച്ചു.ഓട്ടോയ്ക്കുള്ളില്‍ കുരുങ്ങി ഞെരിഞ്ഞമർന്ന സുധാകരനെ ഓടിക്കൂടിയ നാട്ടുകാർ ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് ഓട്ടോകളിലുണ്ടായിരുന്ന ഷൈജുവിനെയും യശോദരനെയും പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.ഏറെ തിരക്കുള്ള സമയമായിരുന്നതിനാല്‍ സ്കൂള്‍ വിദ്യാർഥികളും സർക്കാർ ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേർ ബസില്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നേരിയ പരിക്കേറ്റ യാത്രക്കാർ ആശുപത്രിയില്‍ ചികിത്സ നേടിയതായി പോലീസ് അറിയിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. സുധാകരന്റെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. ഭാര്യ - വസന്തകുമാരി.ഓട്ടോറിക്ഷാ ഡ്രൈവര് എന്നതിനപ്പുറം നാട്ടുകാര്ക്കെല്ലാം പ്രിയപ്പെട്ട സുധാകരനണ്ണന്റെ ദാരുണാന്ത്യം സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം തീര്ത്തും അവിശ്വസനീയം. അപകടത്തില്നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവര്മാരായ യശോധരനും പരിക്കേറ്റ ഷൈനിനും കരള് നുറുങ്ങുന്ന കാഴ്ചയുടെ നടുക്കം പൂര്ണമായി വിട്ടകലാന് ഏറെ സമയം വേണ്ടിവരും. രാവിലെ സാധാരണ ആറോടെ സുധാകരന് ഓട്ടോറിക്ഷയുമായി സ്റ്റാന്ഡിലെത്തും.മിക്കവാറും രാവിലെ ആദ്യമെത്തുന്നതു സുധാകരനാകും. യശോധരന് ആറരയാകുന്പോഴേയ്ക്കും ഷൈന് എട്ടോടെയുമാണ് വരാറുള്ളത്. അവണാകുഴി വെയിറ്റിംഗ് ഷെഡിനു സമീപത്തായാണ് ഓട്ടോറിക്ഷ സ്റ്റാന്ഡ്. അവണാകുഴി സ്വദേശിയായ സുധാകരന് കുറച്ചുകാലം നെയ്യാറ്റിന്കര സ്റ്റാന്ഡില് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.അവണാകുഴിയിലെത്തിയിട്ടു പത്തുവര്ഷത്തിലേറെയായി. ഭാര്യയുടെ രോഗത്തിന്റെ ചികിത്സാസൗകര്യാര്ഥം പ്രാവച്ചന്പലത്തിനു സമീപം വാടകവീട്ടിലാണു നിലവില് താമസം. ഇന്നലെയും പതിവുപോലെ രാവിലെ തന്നെ സുധാകരന് സ്റ്റാന്ഡിലെത്തി. യാത്രക്കാരെ കാത്തു സുധാകരനും യശോധരനും ഷൈനും വാഹനങ്ങളുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം തെറ്റി പാതയോരത്തെ വെയിറ്റിംഗ് ഷെഡിലേയ്ക്ക് കെഎസ്ആര്ടിസി ബസ് ഇടിച്ചു കയറിയത്. ബസ് ഇരന്പി പാഞ്ഞെത്തുന്ന ശബ്ദംകേട്ട് ഭയന്ന യശോധരന് ഓട്ടോറിക്ഷയില് നിന്നും പുറത്തേയ്ക്ക് ചാടി.അപ്പോഴേയ്ക്ക് വെയിറ്റിംഗ് ഷെഡിന്റെ മേല്ക്കൂര മൂവരുടെയും ഓട്ടോറിക്ഷകള്ക്കുമേല് പതിച്ചുകഴിഞ്ഞിരുന്നു. പാതയോരത്തെ ബോര്ഡിലും തൊട്ടടുത്ത തട്ടുകടയിലും ഇടിച്ചിട്ടും ബ്രേക്കിടാനാവാതെ മുന്നോട്ടു പാഞ്ഞ ബസ് വെയിറ്റിംഗ് ഷെഡില് ഇടിച്ചുകയറിയാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന ഡ്രൈവര്മാരും ചേർന്നു വെയിറ്റിംഗ് ഷെഡിന്റെ മേല്ക്കൂര ഉയര്ത്തിയാണ് സുധാകരനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow