കട്ടപ്പന വെള്ളയാംകുടി കൊങ്ങിണിപ്പടവിൽ നിർമ്മാണം പൂർത്തീകരിച്ച റോഡിന് വീണ്ടും ഫണ്ട് അനുവദിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു
കഴിഞ്ഞവർഷം കൊങ്ങിണിപ്പടവ് നൈനാർ മുക്ക് ലക്ഷംവീട് കോളനി റോഡ് 5 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയതാണ് നിലവിൽ ഈ റോഡിന് യാതൊരുവിധ അറ്റകുറ്റപ്പണിയും ആവശ്യമായി വരുന്നില്ല എന്നാൽ കഴിഞ്ഞദിവസം ഈ റോഡിൻറെ നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു എന്ന് കാട്ടി മന്ത്രി റോഷി അഗസ്റ്റിന്റെ പേരിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ ആണ് പ്രതിഷേധവുമായി പ്രദേശത്തെ ആളുകൾ രംഗത്ത് വന്നിരിക്കുന്നത് യാതൊരുവിധ തകർച്ചയും ഇല്ലാത്ത റോഡിന് വീണ്ടും ഫണ്ട് അനുവദിച്ചു എന്ന് കാട്ടി ബോർഡ് സ്ഥാപിച്ചതിൽ ഇലക്ഷൻ മുൻനിർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കട്ടപ്പന നഗരസഭ കൗൺസിലർ ബീന സിബി പറഞ്ഞു.
നിലവിൽ 20 ലക്ഷം രൂപയുടെ യാതൊരുവിധ പണികളും ഈ റോഡിനായി നിലവിൽ ഇല്ല.ഇനി വേണ്ടത് ഐറിഷ് ഓട നിർമ്മാണവും ചെറിയ ഒരു ഭാഗത്തെ അറ്റകുറ്റ പണിയും മാത്രമാണ് ഇതിനായി 20 ലക്ഷം രൂപയുടെ ആവശ്യവും ഇല്ല എന്ന് പ്രദേശവാസികൾ പറയുന്നു.ഇതിലും തകർന്ന റോഡുകൾ മറ്റു മേഖലകളിൽ ഉള്ളപ്പോൾ ഇലക്ഷൻ മുൻനിർത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.

