സി എം എൽ പി ആർ ആർ പി പദ്ധതിയിൽ 30 ലക്ഷം രൂപ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വള്ളക്കടവ് കടമക്കുഴി കോക്കാട്ടുമല - ലഘുപാറ റോഡിൻറെ ഉദ്ഘാടനം നടന്നു.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു
സി എം എൽ പി ആർ ആർ പി 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയാണ് വള്ളക്കടവ് കടമക്കുഴി കോക്കാട്ടുപാറ ലഘുപാറ റോഡിനായി അനുവദിച്ചത് നിർമ്മാണം പൂർത്തിയാക്കിയ റോഡിൻറെ ഉദ്ഘാടനമാണ് ഇത് നടന്നത് മന്ത്രി റോസി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ ഭൂപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ ഇടതുപക്ഷ മുന്നണിക്ക് കഴിഞ്ഞു എന്ന ഉദ്ഘാടന പ്രസംഗത്തിൽ റോഷി അഗസ്റ്റിൻ പറഞ്ഞു.ഉദ്ഘാടന യോഗത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർ രജി ബിജു വാഴപ്പനാടി അധ്യക്ഷയായിരുന്നു.കട്ടപ്പന നഗരസഭ കൗൺസിലർ cr മുരളി ,ബിജു വാഴപ്പനാടി ,ബിജു ഐക്കര, ജോയിച്ചൻ കണ്ണമുണ്ടയിൽ , മാത്യു വാലുമ്മൽ ,വി ആർ സജി , ജോയി ഞാവള്ളി , കുന്നേൽ, ഷാജി കൂത്തോടി, ബിനോയ് കുളത്തുങ്കൽ, ദേവസ്യ കൊച്ചു പറമ്പിൽ ,സജി വാലുമ്മൽ , സിനോജ് .രവി കൊച്ചു കാലായിൽ എന്നിവർ സംസാരിച്ചു.കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയെ ചടങ്ങിൽ വച്ച് ആദരിച്ചു.

