കോൺഗ്രസ് ചോദിച്ചുവാങ്ങിയ നിർമാണ നിരോധനം നീക്കി സർക്കാർ: തീരുമാനം ചരിത്രപരമെന്ന് എൽഡിഎഫ് നേതാക്കൾ ' 16 ന് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജില്ലയിൽ പ്രകടനങ്ങൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയിൽനിന്ന് ചോദിച്ചുവാങ്ങിയ നിർമാണ നിരോധനം പൂർണമായി നീക്കിയുള്ള മന്ത്രിസഭാ തീരുമാനം ഇടുക്കി ജില്ലയുടെ ഭാവി നിശ്ചയിക്കുന്ന നിർണായക വഴിത്തിരിവാണെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ വാർ ത്താസമ്മേളനത്തിൽ പറഞ്ഞു. ഇനി പട്ടയഭൂമിയിൽ ഏതുവിധത്തിലുള്ള നിർമാണങ്ങളും സുഗമമായി തുടരുന്നതിനും ജനങ്ങൾക്ക് അവസരം ലഭിക്കും. ഹൈക്കോടതി വിധിയെ തുടർന്ന് പുതിയ നിർമാണങ്ങൾക്ക് അനുമതി നൽകാൻ ഉണ്ടായിരുന്ന തടസമാണ് ഇതോടെ ഇല്ലാതായത്.
1960 ലെ ഭൂനിയമവും 1964 ലെ ചട്ടവുമനുസരിച്ച് ഇടുക്കി ജില്ലയിൽ യഥേഷ്‌ടം നിർമാണങ്ങൾ നടന്നുപോന്നിരുന്നതാണ്. 50 വർഷത്തിലേറെയായി അഭംഗുരം തുടർന്നിരുന്ന നിർമാണം തടസപ്പെടാനിടയായത് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ്. പള്ളിവാസലിലെ കെട്ടിട നിർമാണത്തിനെതിരെ വിജിലൻസിൽ പരാതി നൽകുകയും ഇതേത്തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയും ജില്ലയിലെ വാണിജ്യ നിർമാണങ്ങൾ ഒന്നാകെ നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. പിന്നീട് സംസ്ഥാന സർക്കാർ 1960 ലെ ഭൂനിയമം ഭേദഗതി ചെയ്യുകയും ചട്ടം രൂപീകരിക്കുകയും ഇതുവരെയുള്ള നിർമാണങ്ങൾ ക്രമവൽക്കരിക്കാൻ ഉത്തരവിറക്കുകയും ചെയ്‌തു. അപ്പോഴും ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന തുടർ നിർമാണങ്ങളെന്ന ആവശ്യമാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ സഫലമായിരിക്കുന്നതെന്നും CVവർഗീസ് പറഞ്ഞു.
പുതിയ നിർമാണങ്ങൾ തുടങ്ങുമ്പോൾ വീടുകൾ, കാർഷിക, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നിർ മിക്കുന്ന കെടിടങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, പൊതു ആവശ്യങ്ങൾക്കുള്ള നിർമിതികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ക്ലബുകൾ, ചാരിറ്റബിൾ ആവശ്യങ്ങൾക്കുള്ള നിർമിതികൾ എന്നിവയ്ക്കുള്ള ഫീസ് പൂർണമായി ഒഴിവാക്കും. കൂടാതെ 5000 ചതുരശ്ര അടിക്കുതാഴെ വിസ്‌തീർണമുള്ള കൊമേഴ്സ്യൽ/ ഇൻ ഡസ്ട്രിയൽ കെട്ടിടങ്ങൾക്കും ഫീസ് ഉണ്ടാകില്ല. 5000 10,000 ചതുരശ്ര അടിയിലുള്ള കെടിടങ്ങൾക്ക് വസ്‌തുവിൻ്റെ ന്യായവിലയുടെ ഒരുശതമാനം മാത്രം അടച്ചാൽ മതിയാകും. മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരമാണിത്.
2010 മുതൽ നിന്നിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. നിലവിൽ ഇത്തരം നിർമിതികൾ ഉണ്ടായിരുന്നത് ക്രമവൽക്കരിക്കാൻ ചട്ടം ഉണ്ടാക്കിയിരുന്നു. പുതിയ ചട്ടം വന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അനുമതിയും ലഭ്യമാകുകയാണ്. മന്ത്രിസഭയുടെ തീരുമാനം വന്നതോടെ മലയോരത്തിന്റെ വികസന സ്വപ്‌പ്നങ്ങൾക്ക് വലിയ കുതിച്ചു ചാട്ടമുണ്ടാകും. നിയമപരമായ മുഴുവൻ പരിശോധനകൾക്കും വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് പഴതടച്ച ചട്ടനിർമാണം സർക്കാർ തയാറാക്കിയിട്ടുള്ളത്.
വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അധിക ധനസഹായം അനുവദിക്കുന്ന ചരിത്ര തീരുമാനവുമുണ്ടായി. മരണപ്പെടുന്നവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 4 ലക്ഷവും വനം വന്യജീവി വകുപ്പിൽ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ ആശ്രിതർക്ക് എസ്‌ഡിആർഎഫിൽനിന്ന് 4 ലക്ഷം രൂപയ്ക്ക് പുറമേ സിഎംഡിആർഎഫിൽനിന്ന് 6 ലക്ഷവും അനുവദിക്കും. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവർക്ക് എസ്‌ഡിആർഎഫിൽ നിന്ന് 74,000 രൂപയും വനംവകുപ്പിൽനിന്ന് 1,26,000 രൂപയും അനുവദിക്കും.
60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2,50,000 രൂപയും ഒരാഴ്‌ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടിവരുന്ന ഗുരുതര പരിക്കുള്ളവർക്ക് എസ്‌ഡിആർഎഫിൽ നിന്ന് 16,000 രൂപയും വനംവന്യജീവി വകുപ്പിൽ നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽനിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്‌ചയിൽ കുറവ് ആശുപത്രിവാസം വേണ്ടി വരുന്നവർക്ക് എസ്‌ഡിആർഎഫിൽനിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പിൽ നിന്ന് 94,600 രൂപയും അനുവദിക്കും. ഗാഡ്‌ഗിൽ കരി രംഗൻ റിപ്പോർട്ടുകൾ, ബഫർസോൺ മുതൽ കോൺഗ്രസ് സർ ക്കാരുകൾ അടിച്ചേൽപ്പിച്ച കരിനിയമങ്ങളിൽനിന്നും ചതിക്കുഴികളിൽ നിന്നും മലയോര ജനതയെ മോചിപ്പിക്കുന്ന സുപ്രധാനമായ തീരുമാനമാണ് എൽഡിഎഫ് സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളത്.
കപട പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് കുടിയേറ്റ കർഷകരെ നിർ ബന്ധിത കുടിയിറക്കത്തിന് വഴിതെളിച്ച നിയമക്കുരുക്കുകളിൽനിന്ന് രക്ഷിച്ച് ഓരോ കുടിയേറ്റ കർഷകനും അഭിമാനത്തോടെ ഇടുക്കിയുടെ മണ്ണിൽ സ്വതന്ത്രവും സുഗമവുമായ ജീവിതം നയിക്കുന്നതിന് അവസരമൊരുക്കുന്ന ആത്മനിർഭരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. വാർ ത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, എൽഡിഎഫ് നേതാക്കളായ വി ആർ ശശി, അഡ്വ. മനോജ് എം തോമസ്, വി ആർ സജി, മാത്യു ജോർജ് , അനിൽ കൂവ പ്ലാക്കൾ, അജേഷ് ചാഞ്ചാനി,എന്നിവർ പങ്കെടുത്തു.

