ഇടുക്കിയിൽ റോഷി തന്നെ; വികസന മുന്നേറ്റ യാത്രയിൽ ജോസ് കെ. മാണിയുടെ പ്രഖ്യാപനം

Mar 12, 2026 - 20:43
 0
ഇടുക്കിയിൽ റോഷി തന്നെ; വികസന മുന്നേറ്റ യാത്രയിൽ ജോസ് കെ. മാണിയുടെ പ്രഖ്യാപനം
This is the title of the web page

കട്ടപ്പന: ഇടുക്കി നിയോജക മണ്ഡലത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിൻ തന്നെ മത്സരിക്കും എന്ന് പൊതു വേദിയിൽ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ഇടുക്കി നിയോജക മണ്ഡലത്തിലെ വികസന മുന്നേറ്റ യാത്രയുടെ മൂന്നാം ദിനത്തിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു നാടകീയ പ്രഖ്യാപനം. 

ഇടുക്കി ജനതയെ ചിറകിനടിയിൽ ഒളിപ്പിച്ച് ആപത്തുകളിൽ നിന്ന് സംരക്ഷിക്കുന്ന യഥാർത്ഥ ജനപ്രതിനിധി ആണ് റോഷി അഗസ്റ്റിൻ. പ്രളയം കൊണ്ട് തകർന്ന ഇടുക്കിയെ വികസനത്തിന്റെ മഹാ പ്രളയം കൊണ്ട് വീണ്ടെടുത്തത് റോഷി ആണ്. ഇടുക്കിയിലെ റോഡുകളുമായാണ് ഇപ്പോ കേരളത്തിലെ റോഡുകൾ താരതമ്യപ്പെടുത്തുന്നത്. അത്രമാത്രം മികച്ചതാണ് ഇവിടുത്തെ റോഡുകൾ. കുടിയേറ്റക്കാരുടെ രക്ഷകനായി എത്തിയ കുടിയേറ്റക്കാരനാണ് റോഷി. ഭൂപ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ആത്മാർത്ഥതയോടെ ആണ്. മറ്റു ജില്ലകൾ മെഡിക്കല് കോളജിനായി കൊതിച്ചപ്പോൾ അത് യാഥാർഥ്യമാക്കിയത് റോഷി അഗസ്റ്റിൻ ആണെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow