എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി
തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി. ഇന്നലെ രാത്രിയോടെ നാട്ടുകാരുടെ നേത്യത്വത്തിലാണ് നായയെ പിടികൂടിയത്.പ്രദേശത്ത് മുഴുവന്‍ തെരുവ് നായകളുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിടികൂടിയ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് ഇന്നലെ നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. 84 കാരിയായ കാര്‍ത്യായനിയാണ് ആക്രമണത്തില്‍ മരിച്ചത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്

