പുതിയതായി കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന പീരുമേട് കട്ടപ്പന 110 കെ വി ഇലക്ട്രിക് ലൈനിന്റെ റൂട്ടിൽ നിന്ന് കാഞ്ചിയാർ പഞ്ചായത്തിലെ ജനവാസ മേഖലകളെ ഒഴിവാക്കുവാൻ സർക്കാർ തലത്തിൽ വേണ്ട ഇടപെടലുകൾ നടത്തിയ മന്ത്രി റോഷി അഗസ്റ്റിന് ലബ്ബക്കടയിൽ സ്വീകരണം നൽകി. ലബ്ബക്കട ജനകീയ കർഷകസമിതിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്
പീരുമേട് കട്ടപ്പന 110 കെവി ഇലക്ട്രിക് ലൈൻ കടന്നു പോകുന്നത് കാഞ്ചിയാർ പഞ്ചായത്തിലെ ജനവാസ മേഖലയിലൂടെ ആയിരുന്നു. ഇത് മേഖലയിലെ കർഷകര അടക്കം ആശങ്കയിലാഴ്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട നിരവധി പ്രതിഷേധങ്ങളാണ് ഉയർന്ന വന്നതും. പ്രതിഷേധങ്ങളുടെ കാര്യഗൗരവം മനസ്സിലാക്കിയ മന്ത്രി റോഷി അഗസ്റ്റിൻ സർക്കാർ തലത്തിൽ ഇടപെട്ട് ലൈൻ കടന്നുപോകുന്നത് ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു. പകരം പ്ലാന്റേഷൻ സൈഡ് വഴി മാറ്റി ലൈൻ വലിക്കുവാൻ സർക്കാർതലത്തിൽ നടപടിയും സ്വീകരിച്ചു. ഇതിൻറെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
കാഞ്ചിയാറ്റിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് നിറവേറ്റിയതിൽ ജനകീയ കർഷകസമിതിയാണ് മന്ത്രി റോഷി അഗസ്റ്റിന് സ്വീകരണം നൽകിയത്. ലബ്ബക്കടയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകൾ ചടങ്ങിൽ പങ്കെടുത്ത സംസാരിച്ചു.

