വേനലില്‍ ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളിയില്‍ കിണറ്റില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. വെള്ളത്തില്‍ കരിയോയില്‍ വീണതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയില്‍ കുടുംബങ്ങള്‍

Mar 12, 2026 - 11:55
 0
വേനലില്‍ ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളിയില്‍ കിണറ്റില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. വെള്ളത്തില്‍ കരിയോയില്‍ വീണതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയില്‍ കുടുംബങ്ങള്‍
This is the title of the web page

വേനലില്‍ ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി.വല്ലപ്പുഴയില്‍ ഷാനവാസിൻ്റെ കിണറ്റിലാണ് കരിയോയില്‍ ഒഴിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ വീട്ടുകാർ കിണറ്റില്‍ വെള്ളമെടുക്കാൻ പോയപ്പോഴാണ് കരിയോയില്‍ ഒഴിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഷാനവാസിനെ കൂടാതെ അയല്‍വാസികളും കിണറ്റില്‍ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്.വെള്ളത്തില്‍ കരിയോയില്‍ വീണതോടെ ഇവരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കുടുംബങ്ങള്‍. കരി ഓഴിയില്‍ ഒഴിച്ചവരെ കണ്ടെത്താൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow