കടയ്ക്കലില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കടയ്ക്കലില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്.കൊല്ലം ഇട്ടിവ ഫില്‍ഗിരിയില്‍ സുബിന്റെ ഭാര്യ ശരണ്യയെയാണ് (26) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യയും സുബിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന അയല്‍പക്കത്തെ കുട്ടി ശരണ്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കല്‍ പോലീസിനെയും വിവരമറിയിച്ചു. കൊട്ടാരക്കര തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് കണ്ണൂരിലെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുബിന്‍ മകളെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും വിവരം ശരണ്യ അമ്മയെ ഫോണില്‍ വിളിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി.

