സംസ്ഥാനത്ത് ഡോക്ടർമാരുടെ ജോലി സമയം ഉയർത്തിയതിൽ ഇടുക്കിയിലും പ്രതിഷേധം. ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഓ എ യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഉത്തരവ് കീറികൊണ്ട് പ്രതിഷേധിച്ചു.
സംസ്ഥാനത്ത് ഡോക്ടർമാരുടെ ജോലി സമയം ഉയർത്തിയതിൽ ഇടുക്കിയിലും പ്രതിഷേധം.ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഓ എ യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഉത്തരവ് കീറികൊണ്ട് പ്രതിഷേധിച്ചു.സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലൂടെ ഡോക്ടർമാരുടെ ജോലി സമയം ഏകപക്ഷിയമായി ഉയർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ ജി എം ഓ എ ആരോപിച്ചു. സംസ്ഥാനത്തെ പല ആശുപത്രികളിലും ആവശ്യമായ ഡോക്ടർമാർ നിലവിൽ ഇല്ല. പല ഡോക്ടർമാരും രണ്ടോ മൂന്നോ ഡോക്ടർമാർ ചെയ്യേണ്ട ജോലികൾ ചെയ്യേണ്ട സാഹചര്യം നിലവിൽ ഉള്ളപ്പോഴാണ് ഡ്യൂട്ടി സമയം ഇനിയും വർധിപ്പിയ്ക്കുന്നത്.നിലവിൽ ഉള്ള ഒഴിവുകൾ മുഴുവൻ നികത്തുകയും വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിന് അനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിയ്ക്കുകയും ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. പുതിയ കെട്ടിടങ്ങൾ നിർമ്മിയ്ക്കുക മാത്രമല്ല മനുഷ്യ വിഭവ ശേഷി വർധിപ്പിയ്ക്കാനും ഇടപെടൽ ഉണ്ടാവണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിയ്ക്കുന്നു.പൊതുജനങ്ങളെ ശുശ്രൂഷിയ്ക്കാൻ ഡോക്ടർമാർ പ്രതിജ്ഞബദ്ധർ ആണെന്നും ഒഴിവുകൾ നികത്താതെ കൂടുതൽ ജോലി ഭാരം അടിച്ചേല്പിയ്ക്കുന്നത് ആതുര സേവന രംഗത്ത് സേവനം അനുഷ്ഠിയ്ക്കുന്നവർ കൂടുതൽ പ്രതിസന്ധി സൃഷ്ടിയ്ക്കുമെന്നും ഡോക്ടർമാർ പറയുന്നു.വരും ദിവസങ്ങളിലും സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. അതെ സമയം ആശുപത്രിയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിയ്ക്കാതെ ആയിരിയ്കും പ്രതിഷേധം നടത്തുകയെന്നും കെ ജി എം ഓ എ അറിയിച്ചു

