കട്ടപ്പനയിൽ അവളിടം ക്ലബ്ബ് എന്ന പേരിൽ സ്ത്രികളുടെ കൂട്ടായ്മക്ക് തുടക്കമായി. ഗീവ് സ്മൈൽ വുമൺസ് വിംഗിന്റെ നേതൃത്വത്തിലാണ് കട്ടപ്പനയിലെ 25 ളം യുവതികൾ ചേർന്ന് പുതിയ കൂട്ടായ്മക്ക് രൂപികരിച്ചിരിക്കുന്നത്.

Mar 9, 2026 - 18:11
 0
കട്ടപ്പനയിൽ അവളിടം ക്ലബ്ബ് എന്ന പേരിൽ സ്ത്രികളുടെ കൂട്ടായ്മക്ക് തുടക്കമായി.
ഗീവ് സ്മൈൽ വുമൺസ് വിംഗിന്റെ നേതൃത്വത്തിലാണ് കട്ടപ്പനയിലെ 25 ളം യുവതികൾ ചേർന്ന് പുതിയ കൂട്ടായ്മക്ക് രൂപികരിച്ചിരിക്കുന്നത്.
This is the title of the web page

കട്ടപ്പനയിൽ അവളിടം ക്ലബ്ബ് എന്ന പേരിൽ സ്ത്രികളുടെ കൂട്ടായ്മക്ക് തുടക്കമായി.ഗീവ് സ്മൈൽ വുമൺസ് വിംഗിന്റെ നേതൃത്വത്തിലാണ് കട്ടപ്പനയിലെ 25 ളം യുവതികൾ ചേർന്ന് പുതിയ കൂട്ടായ്മക്ക് രൂപികരിച്ചിരിക്കുന്നത്.കട്ടപ്പനയിൽ കഴിഞ്ഞ 5 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വനിതാ വിംഗിന്റെ നേതൃത്വത്തിലാണ് അവളിടം ക്ലബ്ബ് എന്ന പേരിൽ പുതിയ വനിത വിംഗിന് തുടക്കം കുറിച്ചത്.കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് അഞ്ചു ജെൻസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി.മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന വില്ലേജ് ഓഫീസർ ജയൻ പി.സി, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ബിൻസി ജെയിംസ് എന്നിവരെ ആദരിച്ചു.യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോ മോൻ ജോസ് ലോഗോ പ്രകാശനം നിർവ്വഹിച്ചു.കുടുംബശ്രീ ചെയർ പേഴ്സൺ മാരായ ലൂധിയ തോമസ്, രജനി സലി എന്നിവർ മെബർഷിപ്പ് വിതരണം നിർവ്വഹിച്ചു.കട്ടപ്പനയിലെ 25 ളം യുവതികൾ ചേർന്നാണ് അവളിടം ക്ലബ്ബിന് തുടക്കം കുറിച്ചിരിക്കുന്നത്.പ്രോഗ്രാം ജനറൽ കൺവീനർ ലേഖ പ്രസാദ്,വൈസ് പ്രസിഡന്റ് അതിര പി.ആർ, വിവിധ സംഘടന പ്രതിനിധികളായ ജെയ്ബി ജോസഫ് , എസ് സൂര്യലാൽ , സുമിത്ത് മാത്യൂ ,അജിത്ത് സുകുമാരൻ , സിജോ എവറസ്റ്റ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow