കട്ടപ്പന നഗരസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു.
കട്ടപ്പന നഗരസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു.നൂറ്റിപതിനേഴ് കോടി അറുപത്തി ഏഴ് ലക്ഷത്തി അറുപത്തി ഒന്ന് ആയിരത്തി അറുന്നൂറ്റി ഇരുപത്തി എട്ട് രൂപ വരവ് വരുന്ന ബഡ്ജറ്റാണ് നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി അവതരിപ്പിച്ചത്.
117,67,61, 628 രൂപ വരവും 106,35,96,628 രൂപ ചെലവും 11,31,65,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അവതരിപ്പിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രി വികസനത്തിനായി 2 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കല്യാണത്തണ്ട് ടൂറിസം പദ്ധതിക്കായി 10 ലക്ഷം രൂപ ചെലവഴിക്കും. ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നിര്‍മിക്കാന്‍ 5 കോടി രൂപ ചെലവഴിക്കും. കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം നടപ്പാക്കാന്‍ ഒരുകോടി രൂപ ചെലവഴിക്കും. സംരംഭകര്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കാന്‍ 50 ലക്ഷം ഉള്‍പ്പെടുത്തി.കമ്പനിപ്പടിയില്‍ തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയോരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ 25 ലക്ഷം ചെലവഴിക്കും. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും 50.75 ലക്ഷം മുതല്‍മുടക്കില്‍ എല്‍ഇഡി ലൈറ്റുകളും 40 ലക്ഷം ചെലവഴിച്ച് കട്ടപ്പന നഗരത്തില്‍ സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും.വളം കീടനാശിനി വിതരണം-20ലക്ഷം,ഫലവൃക്ഷത്തൈ വിതരണം- 30 ലക്ഷംവീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറിക്കൃഷി- 5 ലക്ഷംക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്- 20 ലക്ഷംകറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം- 20 ലക്ഷംബയോ ബിന്‍ വിതരണം- 40 ലക്ഷംമാലിന്യ സംസ്‌കരണത്തിന് എംസിഎഫ്/ആര്‍ആര്‍എഫ്- 50 ലക്ഷംക്രഡായി മോഡല്‍ കമ്പോസ്റ്റിങ്- 10 ലക്ഷംപട്ടികജാതി, വര്‍ഗ- 1.17 കോടിവയോജന പാര്‍ക്ക്- 20 ലക്ഷംതാലൂക്ക് ആശുപത്രിക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും- 20 ലക്ഷംഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നുകള്‍- 42 ലക്ഷംവനിതകളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡി- 10.8 ലക്ഷംവനിതകള്‍ക്ക് ഓട്ടോറിക്ഷ- 9.6 ലക്ഷംഷീ ലോഡ്ജ്- 30 ലക്ഷംഉന്നതികളിലെ വീടുകളുടെ നവീകരണം- 19.5 ലക്ഷംഎന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.ബഡ്ജറ്റിൻ മേലുള്ള ചർച്ച ചെവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നഗരസഭയിൽ നടക്കും.

