അനിയന്റെ വിജയം ക്യാമറയില്‍ പകര്‍ത്തി ആസിഫ് അലി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ചേട്ടച്ഛന്റെ' സ്നേഹം!

Mar 7, 2026 - 15:06
 0
അനിയന്റെ വിജയം ക്യാമറയില്‍ പകര്‍ത്തി ആസിഫ് അലി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ചേട്ടച്ഛന്റെ' സ്നേഹം!
This is the title of the web page

യുവതലമുറയുടെ പ്രിയതാരം ആസിഫ് അലിയും സഹോദരൻ അസ്കർ അലിയും തമ്മിലുള്ള ആത്മബന്ധം മലയാളികള്‍ക്ക് പുതിയതല്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അനിയന്റെ കരിയറിലെ സുപ്രധാന നിമിഷത്തില്‍ ആവേശം കൊള്ളുന്ന ഒരു ജ്യേഷ്ഠന്റെ ഹൃദയസ്പർശിയായ വീഡിയോകളാണ്.അസ്കർ അലി നായകനായെത്തുന്ന ആറാമത്തെ ചിത്രം 'സംഭവം അധ്യായം ഒന്ന്' കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. അനിയന്റെ പുതിയ ചിത്രം കാണാൻ ആസിഫ് അലിയും ഭാര്യ സമയും നേരിട്ടെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന അസ്കറിന്റെ വീഡിയോ ആസിഫ് തന്റെ ഫോണില്‍ പകർത്തുന്ന ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ജിത്തു സതീശൻ മംഗലത്ത് സംവിധാനം ചെയ്ത 'സംഭവം അധ്യായം ഒന്ന്' കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു മിസ്റ്ററി ഫാന്റസി ത്രില്ലറാണ്. അസ്കർ അലിയെ കൂടാതെ വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തില്‍ കൃഷ്ണ, അസിം ജമാല്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow