കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു: മന്ത്രി റോഷി അഗസ്റ്റിന്‍.കുടുംബശ്രീ ഭക്ഷ്യമേളക്ക് ഇടുക്കിയില്‍ തുടക്കം

Mar 6, 2026 - 01:33
 0
കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു: മന്ത്രി റോഷി അഗസ്റ്റിന്‍.കുടുംബശ്രീ ഭക്ഷ്യമേളക്ക് ഇടുക്കിയില്‍ തുടക്കം
This is the title of the web page

നാടിന്റെ പൊതുവായ സമ്പദ് വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കാനും ഓരോ കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമസ്തമേഖലകളിലും കുടുംബശ്രീയുടെ പങ്കാളിത്തമുണ്ട്. അതിലൂടെ നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും എടുത്തുപറയത്തക്ക വിധത്തിലുള്ള മാറ്റമാണുണ്ടായത്. ഭക്ഷ്യമേളകള്‍ നടത്തുന്നതിലൂടെ ഗുണമേന്മയുള്ള ഭക്ഷണം ഏവര്‍ക്കും നല്‍കാന്‍ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലായെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി കണ്ണന്‍ അധ്യക്ഷത വഹിച്ചു.

മാര്‍ച്ച് 4 മുതല്‍ 10 വരെയാണ് ചെറുതോണി പമ്പിനു സമീപം കുടുംബശ്രീ ഭക്ഷ്യമേള നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള പലതരം ഭക്ഷ്യസാധനങ്ങളും കുടുംബശ്രീ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് ടി. ഇ., അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ കെ. ജി. സത്യന്‍, ജോസ് കുഴികണ്ടം, ബിജു മട്ടക്കല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു ജി, സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow