പുത്തൻ ചുവടുവെപ്പ് ...! കല്യാണ്‍ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നിവിൻ പോളി

Mar 5, 2026 - 16:56
 0
പുത്തൻ ചുവടുവെപ്പ് ...! കല്യാണ്‍ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നിവിൻ പോളി
This is the title of the web page

കല്യാണ്‍ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്.നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിൻറെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേർച്ചയാണ് ഈ തീരുമാനത്തിന് പിന്നില്‍.കല്യാണ്‍ ഹോംസിൻറെ മുഖമെന്ന നിലയില്‍, നിവിൻ പോളി ബ്രാൻഡിൻറെ മുഖ്യ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലുടനീളം വീട് വാങ്ങുന്നവരുമായി ദീർഘനാളായി നിലനില്ക്കുന്ന കമ്പനി ഉയർത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാൻ കല്യാണ്‍ ഹോംസിൻറെ മുഖമായി നിവിൻ പോളി എത്തുന്നത് സഹായിക്കുമെന്ന് കരുതുന്നു.നിവിൻ പോളിയെ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കല്യാണ്‍ ഹോംസ് മാനേജിംഗ് ഡയറക്‌ടർ ആർ. കാർത്തിക് പറഞ്ഞു. നിവിൻ പോളിയുടെ സ്വീകാര്യതയും വിശ്വാസ്യതയും ഓരോ വീടുകളിലും പകർന്നു നല്‍കാൻ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം ആഴത്തിലാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ഒരു ബ്രാൻഡുമായി സഹകരിക്കുന്നതെന്ന് നിവിൻ പോളി ചൂണ്ടിക്കാട്ടി. ഓരോ നിർമ്മാണവും യഥാർത്ഥ വീടുകളായി മാറ്റുക എന്ന ആശയം നടപ്പാക്കുന്നതിനാണ് കല്യാണ്‍ ഹോംസിനൊപ്പം ചേരുന്നത്. വീട് എന്നത് ഒരു വലിയ വൈകാരിക നിക്ഷേപമാണ്. കല്യാണ്‍ ഹോംസ് ഓരോ പദ്ധതിയിലും പുലർത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാർഹമാണെന്നും നിവിൻ പോളി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തില്‍ കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തില്‍ അഞ്ച് പുതിയ റെസിഡൻഷ്യല്‍ പ്രോജക്‌ടുകള്‍ ആരംഭിക്കുമെന്ന് കല്യാണ്‍ ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകർ പ്രൊമോട്ട് ചെയ്യുന്ന കല്യാണ്‍ ഹോംസിന് നിലവില്‍ കേരളത്തിലെമ്പാടുമായി 25 പ്രോജക്‌ടുകളുണ്ട്. കൊച്ചി തേവരയില്‍ ആരംഭിച്ച 'എ ഡിഫറെൻറ് സ്‌റ്റോറി' എന്ന അള്‍ട്രാ ലക്ഷ്വറി പ്രോജക്‌ടും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങാനും കമ്പനി ലക്ഷ്യമിടുന്നു. നിവിൻ പോളിയുമായുള്ള സഹകരണത്തിലൂടെ കല്യാണ്‍ ഹോംസ് നിർമ്മിക്കുന്ന വീടുകള്‍ വാങ്ങുന്നവരുമായി വൈകാരികമായ അടുപ്പം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. സംശുദ്ധിയും രൂപകല്‍പ്പനയിലെ മികവും നീണ്ടുനില്‍ക്കുന്ന മൂല്യവും തുടർന്നും കല്യാണ്‍ ഹോംസ് കാത്തു സൂക്ഷിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow