അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷനും കുട്ടിക്കാനം മരിയൻ കോളേജും സംയുക്തമായി വുമൺ എംപവർ മെൻറ് കോൺഗ്രസ് 2026 കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് സംഘടിപ്പിക്കുന്നു

Mar 5, 2026 - 09:44
 0
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷനും കുട്ടിക്കാനം മരിയൻ കോളേജും സംയുക്തമായി വുമൺ എംപവർ മെൻറ് കോൺഗ്രസ് 2026 കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് സംഘടിപ്പിക്കുന്നു
This is the title of the web page

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷനും കുട്ടിക്കാനം മരിയൻ കോളേജും സംയുക്തമായി വുമൺ എംപവർ മെൻറ് കോൺഗ്രസ് 2026 കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് സംഘടിപ്പിക്കുന്നു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു മന്ത്രി റോഷി അഗസ്റ്റിൻ ദേവികുളം സബ് കളക്ടർ ആര്യ വി എം സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ ഡോക്ടർ ഗീതാ കുമാരി വനിതാ ക്രിക്കറ്റ് താരം സജന സജീവൻ ചലച്ചിത്രതാരം ഗ്രേസ് ആൻറണി പ്രമുഖ നോവലിസ്റ്റ് അല്ലി ഫാത്തിമ തുടങ്ങിയ പ്രമുഖർ വിശിഷ്ട അതിഥികളായി പങ്കെടുക്കും മാർച്ച് എട്ടിന് കുടുംബശ്രീയുടെ ത്രിതല സംഘടന സംവിധാനത്തെ നയിക്കുന്ന സിഡിഎസ് ചെയർപേഴ്സൺ മാരുടെ സംസ്ഥാന സംഗമം നടക്കും രണ്ടാം ദിനമായ മാർച്ച് 9 ലിംഗപദവിയും വികസനവും. നയം. പ്രായോഗികത. കമ്മ്യൂണിറ്റി പരിവർത്തനം. എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ മരിയൻ കോളജിൽ വച്ച് നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ മണികണ്ഠൻ എ . അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഷിബു ജി. ശിവൻ സി. മരിയൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗം എച്ച് ഒ ഡി മാരായ ഡോക്ടർ ജോബി ബാബു . ഡോക്ടർ ജസ്റ്റിൻ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow