ട്രഷറി ഓഫീസുകൾ ആധുനികവൽക്കരിച്ചു:മന്ത്രി കെ.എൻ. ബാലഗോപാൽ

Mar 5, 2026 - 09:20
 0
ട്രഷറി ഓഫീസുകൾ ആധുനികവൽക്കരിച്ചു:മന്ത്രി കെ.എൻ. ബാലഗോപാൽ
This is the title of the web page

ട്രഷറി വകുപ്പിനെ പരിഷ്കരിച്ച് ആധുനികവൽക്കരിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. കരിമണ്ണൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ കൃത്യതയോടെ നിർവഹിക്കുന്നതിനും ട്രഷറി വകുപ്പിന് സാധിച്ചിട്ടുണ്ട്.

ട്രഷറി ഓഫീസുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ എന്നുള്ള വലിയ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പോലും കൃത്യമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന സാമ്പത്തിക അവഗണനകൾ മറികടന്ന് വിവിധ ക്ഷേമ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.കരിമണ്ണൂർ സബ് ട്രഷറി അങ്കണത്തിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ഭാസ്ക്കരൻ,കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസ് ജോൺ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി സുകുമാരൻ,കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സോജൻ,ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജുമോൻ, ജില്ലാ ട്രഷറി ഓഫീസർ ബിബി മേരി മാത്യു,വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ,വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ട്രഷറിയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എച്ച്എൽഎൽ കോൺട്രാക്ടർ ജെയ്സൺ തോമസിനെ ചടങ്ങിൽ ആദരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow