കട്ടപ്പന വെള്ളയാംകുടിക്ക് സമീപം വാഹനാപകടം ; രണ്ട് യുവാക്കൾ മരിച്ചു. ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം
കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിൽ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക് പാഞ്ഞുകയറി 2 യുവാക്കൾ മരിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ കൊച്ചുതോവാള പാറപ്പായിൽ സൂരജ് സിബി(20), നത്തുകല്ല് കൈപ്പകശേരിൽ ഡോൺ തോമസ്(20) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രികരാണ്. ഞായറാഴ്ച വൈകിട്ടാണ് അപകടം. തൊടുപുഴയിൽ നിന്ന് കുമളിയിലേക്ക് പുറപ്പെട്ട ബസിനെ ബൈക്ക് മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ചശേഷം ബസിനടിയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികരായ 2 പേർക്കും പരിക്കേറ്റു.

