ഇരട്ടയാർ ഡാം സൈറ്റ് അടയാളക്കല്ല് തുടങ്ങിയ പഞ്ചായത്തിന് അകത്തുള്ള ടൂറിസം വികസനം ലക്ഷ്യം വെച്ചും ആരോഗ്യം കാർഷികം തുടങ്ങിയ മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടുംഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ 2026 27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു..
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപ്പുലിക്കാട്ടാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് തനതു വരുമാനം വളരെ കുറവാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതി, മറ്റ് സംസ്ഥാന ആവിഷ്കൃത പദ്ധതികൾ, ത്രിതല പഞ്ചായത്ത് വിഹിതം, എംപി. എംഎൽഎ,ഫണ്ടുകൾ എന്നിവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയും പദ്ധതി സംയോജനം വഴിയും വികസന പ്രതിബന്ധങ്ങളെ മറികടക്കുന്നതിനുള്ള ആസൂത്രണമാണ് ലക്ഷ്യം വെക്കുന്നത് .ഏറ്റെടുക്കുന്ന പ്രവർത്തികൾ എല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർവഹണ യോഗ്യമായ തരത്തിൽ ബഡ്ജറ്റിൽ വകയിരുത്തൽ വരുത്തുന്നതിനും പ്രഥമ പരിഗണനയാണ് നൽകിയിട്ടുള്ളത്. അടയാളക്കല്ല്, ഡാം സൈറ്റ് തുടങ്ങിയ പഞ്ചായത്തിന് അകത്തുള്ള ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തുകയും ടൂറിസം വികസനത്തിനുള്ള പദ്ധതികൾ ഏറ്റെടുക്കും. ഇതിനു മുന്നോടിയായി ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വാർഷിക പദ്ധതിയിൽവകയിരുത്തൽ ഉണ്ടാകും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇരട്ടയാർ പഞ്ചായത്ത് ജലലഭ്യതയിൽ സെമി ക്രിട്ടിക്കൽ സോണിലാണ്. ഇത് പരിഹരിക്കുന്നതിന് ഭൂജല വകുപ്പുമായി സഹകരിച്ച് കിണർ റീചാർജിങ്ങിനുള്ള പദ്ധതി പരിപൂർണ്ണമായി നടപ്പിലാക്കും. പഞ്ചായത്ത് ഓഫീസ് മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനും അതിലൂടെ സ്ട്രീറ്റിലേക്ക് പരിപാലത്തിന് ആവശ്യമായ വരുന്ന വൈദ്യുതി ചാർജിൽ പരമാവധി കുറവ് വരുത്തുന്നതിനും പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കും.
വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം മുൻനിർത്തിയുള്ള നൂതന പദ്ധതി ബഡ്ജറ്റിൻ്റെ ഭാഗമായി നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ സമഗ്ര വികസന ലക്ഷ്യമാക്കി ഹോപ്പ് ബ്രിഡ്ജ് എന്ന പദ്ധതി ഈ വർഷം ഏറ്റെടുക്കും. ഇ പി ഇ പി മാതൃകയിൽ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും അവരുടെ ആവശ്യങ്ങൾ നിർണ്ണയിച്ച് മൈക്രോപ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്.
പഞ്ചായത്തിലെ ചെമ്പകപ്പാറ ഫാമിലി ഹെൽത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി വർധിപ്പിച്ച് ആരോഗ്യ മേഖലയിൽ മാതൃക സ്ഥാപനമായി ഉയർത്തുന്നതിനും എൻക്യു എ എസ് ആക്രഡിറ്റേഷൻ നേടുന്നതിനും ഈ വർഷം ലക്ഷ്യമിടുന്നുണ്ട്.വനിതകളുടെ ഉന്നമനത്തിനായി ഇവർക്ക് പ്രയോജനം ലഭിച്ച രീതിയിൽ ഈ വർഷം പദ്ധതികൾ ഏറ്റെടുക്കുന്നതും ബഡ്ജറ്റ് ലക്ഷ്യമിടുന്നു വനിതാ ഘടക പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് ജൻഡർ റിസോഴ്സസ് സെൻറർ രൂപീകരിക്കും അഭ്യസ്തവിദ്യരായ വനിതകൾക്ക് തൊഴിൽ പരിശീലനം നൈപുണ്യ വികസനം എന്നിവയ്ക്കുള്ള പദ്ധതികൾ പ്രത്യേക സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയ കുടുംബശ്രീയുമായി സഹകരിച്ച് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വകയിരുത്തൽ ഉണ്ടായിട്ടുണ്ട്.
കാർഷിക മേഖലയിലെ ഉത്പാദന വർദ്ധനവ് ലക്ഷ്യപ്പെടുന്ന പദ്ധതികൾ ഈ വർഷവും കലണ്ടർ പ്രകാരം നടപ്പിലാക്കും. കൂടാതെ കൃഷിഭവനോട് ചേർന്ന് അഗ്രി ക്ലിനിക് സംയോജിത കൃഷി ചെയ്യുന്നവർക്ക് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച സാമ്പത്തിക സഹായം എന്നിവയും ഏറ്റെടുത്തിട്ടുണ്ട് ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി നൽകുന്ന പദ്ധതിയിൽ എല്ലാം ക്ഷീര കർഷകരെയും ഉൾപ്പെടുത്തും.
ബസ്റ്റാൻഡിൽ സമീപം ആധുനിക വാണിജ്യ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉണ്ടാകും മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും.ജനോപകാര പ്രദമായ പദ്ധതികൾക്ക് പരമാവധി തുക വകയിരുത്തി കൊണ്ട് 30 കോടി 4ലക്ഷത്തി 71 ആയിരത്തി 793 രൂപ വരവും 28 കേടി 38 ലക്ഷത്തി അയ്യായിരത്തി 350 രൂപ ചിലവും 1 കോടി 66 ലക്ഷത്തി 66 ആയിരത്തി 443 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ബഡ്ജറ്റ് അവതരണ യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

