ഗർഭാശയഗള ക്യാൻസറിനെതിരെ ദേശീയ എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിനിൻ്റെ കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു .......

Feb 28, 2026 - 15:35
 0
ഗർഭാശയഗള  ക്യാൻസറിനെതിരെ ദേശീയ എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിനിൻ്റെ കട്ടപ്പന ബ്ലോക്ക് തല  ഉദ്ഘാടനം നടന്നു.
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു .......
This is the title of the web page

ഗർഭാശയഗള ക്യാൻസറിനെതിരെ ദേശീയ എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിനിൻ്റെ കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു ഗർഭാശയഗള ക്യാൻസറിന് എതിരെയുള്ള വാക്സിനേഷൻ പരിപാടിയുടെ കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനമാണ് താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തിയത്. 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്കാണ് വാക്സിനേഷൻ നൽകുന്നത്. 2006 മുതൽ ഈ വാക്സിനേഷൻ ഇന്ത്യയിൽ സ്വകാര്യമേഖലയിൽ ലഭ്യമാണ്. കേരളത്തിൽ ആദ്യമായാണ് ഈ വാക്സിൻ സർക്കാർ മേഖലയിൽ ആരംഭിക്കുന്നത്. 4000 രൂപയോളം വില വരുന്ന സിംഗിൾ ഡോസ് വാക്സിനാണ് നൽകുന്നത്. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വാക്സിൻ നൽകുന്നതും.വാക്സിൻ നൽകിയ കുട്ടിക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകും.കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷനായിരുന്നു. കൗൺസിലർ സുനിജ ശശീന്ദ്രൻ താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow