ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റും കട്ടപ്പന നഗരസഭയും സംയുക്തമായി നടത്തുന്ന ഭവനരഹിതർക്കുള്ള ധനസഹായ വിതരണം നടന്നു.കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ധനസഹായ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു
ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റും കട്ടപ്പന നഗരസഭയും സംയുക്തമായി നടത്തുന്ന ഭവനരഹിതർക്കുള്ള ധനസഹായ വിതരണം നടന്നു.കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ധനസഹായ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിച്ചുകട്ടപ്പന നഗരസഭയിൽ പി എം എ വൈ പദ്ധതിയിൽ ഫണ്ട് ലഭിച്ച വീടുപണി പൂർത്തിയാക്കാൻ സാധിക്കാത്ത അതി ദരിദ്രരായ ആളുകൾക്ക് നൽകുന്ന സാമ്പത്തിക സഹായ വിതരണം ആണ് ഇന്ന് നടന്നത്. ഇവർക്കായുള്ള ധനസഹായം നൽകുന്നത് ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ആണ്.കട്ടപ്പന നഗരസഭയിൽ 20 ഓളം വീട്ടുകാർക്കാണ് 10000രൂപ വീതം നൽകിയത്.ഇതിൻറെ ഉദ്ഘാടനമാണ് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നത്. നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു.ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സമാന രീതിയിലുള്ള സാമൂഹ്യ സേവന പ്രവർത്തനം നടത്തി വരുന്നതാണ്.കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ചടങ്ങിൽ അധ്യക്ഷയായിരുന്നു.മറ്റു നഗരസഭ കൗൺസിലർമാർ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കോഡിനേറ്റർ ജോർജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

