ജില്ലയിലെ റോഡുകള്‍ മികച്ച നിലവാരമുള്ളവയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . വെള്ളയാംകുടി കക്കാട്ടുകട റോഡിൻ്റെ നിര്‍മ്മാണ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Feb 28, 2026 - 13:39
 0
ജില്ലയിലെ റോഡുകള്‍ മികച്ച നിലവാരമുള്ളവയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ .
വെള്ളയാംകുടി കക്കാട്ടുകട റോഡിൻ്റെ നിര്‍മ്മാണ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
This is the title of the web page

ജില്ലയിലെ റോഡുകള്‍ മികച്ച നിലവാരമുള്ളവയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ .വെള്ളയാംകുടി കക്കാട്ടുകട റോഡിൻ്റെ നിര്‍മ്മാണ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവാരമുള്ള റോഡുകളുടെ കാര്യത്തില്‍ ഇടുക്കി ഒരുകാലത്ത് പിന്നിലായിരുന്നെങ്കിലും ഇന്ന് സ്ഥിതി മാറി. മലയോരഹൈവേ യാഥാര്‍ത്ഥ്യമായി. മനോഹരമായ കട്ടപ്പന-തേനി തുരങ്കപാതയും ഭാവിയില്‍ സാധ്യമാകും.കട്ടപ്പനയുടെ ഉപനഗരമായി വെള്ളയാംകുടി മാറുകയാണ്. റിങ് റോഡുകളുടെ വരവ് ഗതാഗത സൗകര്യം സുഗമമാക്കുന്നു. 17 റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കട്ടപ്പനയില്‍ വികസനരംഗത്ത് കാലാനുസൃതമായ മാറ്റമുണ്ടായി. റോഡ് വികസനം, ആരോഗ്യം, വിദ്യഭ്യാസം, അടിസ്ഥാനസൗകര്യം, പ്രാദേശിക ടൂറിസം, കൃഷി, പട്ടയം തുടങ്ങിയ മേഖലകളിലെല്ലാം വലിയ മാറ്റങ്ങള്‍ ജില്ലയിലുണ്ടായിയെന്നും മന്ത്രി പറഞ്ഞു.കക്കാട്ടുകട- നത്തുകല്ല് റോഡിന്റെ ഭാഗമായ വെള്ളയാംകുടി മുതല്‍ കക്കാട്ടുകട വരെയുള്ള റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ചെറുതോണി കട്ടപ്പന റോഡും മലയോര ഹൈവേയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകട ഭാഗവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ബി എം ബി സി ഗുണനിലവാരത്തില്‍ ടാറ് ചെയ്യുന്നതോടെ യാത്രക്കാര്‍ക്ക് കട്ടപ്പനയില്‍ എത്താതെ തന്നെ യാത്ര ചെയ്യുന്നതിനുള്ള പുതിയ ബൈപ്പാസ് ആയി മാറും. 6 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ റോഡിനായി അനുവദിച്ചത്. നവകേരള സദസിന്റെ ഭാഗമായി മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റോഡിന് തുക അനുവദിച്ചത്. നഗരസഭാ കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, വി.ആര്‍ സജി, കെ. പി സുമോദ്, പി.ആര്‍ രമേശ്, ബിന്ദുലത രാജു,സി.ആര്‍ മുരളി,ടിജി എം രാജു,സുനിജ ശശീധരന്‍ സോഫി ബേബി, രാഷ്ട്രീയകക്ഷി നേതാക്കളായ വി ആര്‍ ശശി, മനോജ് എം തോമസ്,ഷാജി പാലത്തിനാല്‍, ജോജോ കൂടക്കച്ചിറ, രതീഷ് വരകുമല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow