വീട്ടിനുള്ളില്‍ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ്

Feb 28, 2026 - 13:15
 0
വീട്ടിനുള്ളില്‍ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ്
This is the title of the web page

വീട്ടിനുള്ളില്‍ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ കേസെടുത്തു.അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ശശി സ്ഥലത്തില്ലായിരുന്നു.വെള്ളനാട് സ്കൂളില്‍ ശശിയുണ്ടെന്ന് അറിഞ്ഞ് ഉദ്യോഗസ്ഥർ അവിടെയെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. നിരന്തരം വിവാദത്തില്‍പ്പെടുന്നയാളാണ് വെള്ളനാട് ശശി. കടയില് അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസില്‍ വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. ഔദ്യോഗിക വാഹനം വിട്ടു നല്‍കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ വഴിയില്‍ തടഞ്ഞത് വിവാദമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow