പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിനെതിരെ പരാതി നൽകിയ മുൻജീവനക്കാരിയെ അധിക്ഷേപിച്ച് പാസ്റ്റർ ബിനു വാഴമുട്ടം.യുവതി എല്ലാവിധ ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് അധിക്ഷേപം.തെളിവുകൾ തൻ്റെ കയ്യിൽ ഉണ്ടെന്നും അവകാശവാദം .
പത്തനംതിട്ട കേന്ദ്രമായി പ്രവർത്തി ഇലോംഹി ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ, കുട്ടികളും അന്തേവാസികളും നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ പുറം ലോകത്തെ അറിയിച്ച മുൻ മുൻജീവനക്കാരിയെ, ലഹരിക്കടിമയെന്ന് ചിത്രീകരിച്ച് അധിക്ഷേപിക്കുകയാണ് പാസ്റ്റർ ബിനു വാഴമുട്ടം.കഴിഞ്ഞദിവസം നടന്ന പ്രാർത്ഥനാ കൂട്ടായ്മയിലാണ് യുവതിയെ അധിക്ഷേപിച്ചുള്ള പരാമർശങ്ങൾ ബിനു വാഴമുട്ടം നടത്തിയത്.
ഇത് യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വൃദ്ധ സദനത്തിന് കീഴിൽ നടന്ന അനിഷ്ട സംഭവങ്ങളെ വെള്ളപൂശാലുള്ള ശ്രമമാണ് വാഴമുട്ടം ഉൾപ്പെടെയുള്ള ആളുകൾ നടത്തുന്നത്.പരാതിക്കാരെ മോശക്കാരായി ചിത്രീകരിച്ച് പ്രശ്നങ്ങൾ വഴിതിരിച്ചു വിടാനുള്ള ശ്രമവും ഇലോഹി ഗ്ലോബൽ വർഷോപ്പ് സെൻറർ നടത്തുന്നു. ബിനുവാഴമുട്ടം ഉൾപ്പെടെയുള്ള ആളുകൾ ഭീഷണിപ്പെടുത്തി എന്നും പാസ്റ്റർ ബിനുവിന്റെ അറിവോടെയാണ് വൃദ്ധസദനത്തിലെ അക്രമ സംഭവങ്ങൾ നടന്നതെന്നും കാട്ടി പരാതി മുൻജീവനക്കാരിയായി യുവതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
അടിയന്തരമായി പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരിയായ യുവതിയുടെ ആവശ്യം.അതേസമയം പാസ്റ്റർ ബിനു വാഴമുട്ടത്തിൻ്റെ അറസ്റ്റ് തടയാൻ എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും ഉന്നതർ ബന്ധപ്പെടുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നത്



