ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളത്ത് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിക്ക് ആറു വർഷത്തിനിപ്പുറവും നീതി അകലെ.
2021 ജൂൺ 30 നാണ് ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം പരിശോധിയിൽ കുട്ടി പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു.സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 2023 ഡിസംബറിൽ തെളിവുകളുടെ ഭാവം മൂലം വിചാരണ കോടതി ഇയാളെ വെറുതെ വിട്ടു.ഹൈക്കോടതിയിൽ അപ്പീൽ രണ്ടുവർഷം പിന്നിടുമ്പോഴും കേസിൽ ഒരു ഹിയറിങ് പോലും ഇതുവരെ നടന്നിട്ടില്ല.മുൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.സർക്കാർ ഇതും അട്ടിമറിച്ചു.
കേസിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീഷിനെ കാണാൻ ഒരുങ്ങുകയാണ് കുടുംബം.പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും കുടുംബം മുമ്പോട്ട് വയ്ക്കും.പോലീസ് കുറ്റവാളി എന്ന് കണ്ടെത്തിയ സമീപവാസിയായ യുവാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം ഇപ്പോഴും പറയുന്നത്.
സർക്കാർതലത്തിൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മകളുടെ ആറാം ചരമ വാർഷികത്തിലും ഈ അച്ഛനും അമ്മയും ഉള്ളത്.



