വിശ്വാസ സമൂഹം എഴുകുംവയൽ കുരിശുമലയിൽ പീഡാനുഭവ യാത്ര നടത്തി
വിശ്വാസ സമൂഹം എഴുകുംവയൽ കുരിശുമലയിൽ പീഡാനുഭവ യാത്ര നടത്തി നെടുംങ്കണ്ടം :ഇടുക്കി രൂപതയുടെ തീർത്ഥാടന കേന്ദ്രവും കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പിലെ രണ്ടാം വെള്ളിയാഴ്ച കുരിശുമല കയറി വിശ്വാസികൾ രാവിലെ 9. 30 ന് മലഅടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിച്ചു.തുടർന്ന് കുരിശിൻറെ വഴിയുടെ 14 സ്ഥലങ്ങളും കടന്നു മലമുകളിൽ എത്തിയ വിശ്വാസികൾക്ക് തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയിലും വചനപ്രഘോഷണത്തിലും നേർച്ച കഞ്ഞിയിലും പങ്കെടുത്തു. തിരുകർമ്മങ്ങൾക്ക് ചേമ്പളം സെൻ്റ് ജോസഫ് ചർച്ച് ദേവാലയ വികാരി ഫ: വിനോദ് കാനാട്ട് സി.എം .ഐ നേത്യത്വം നൽകി. വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുരിശുമല കയറുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഞായറാഴ്ച ഒഴികെ വൈകുന്നേരം 7 മണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുമെന്ന് തീർഥാടക ദേവാല ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ അസിസ്റ്റൻ്റ് വികാരി നിർമ്മൽ കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു..

