ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വാട്ടർ ഡിസ്പെൻസർ വാങ്ങി നൽകി അണക്കര കിണറ്റുകരഗ്രൂപ്പ്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി ഉപകരണത്തിന്റെ കൈമാറ്റം നിർവഹിച്ചു.

Feb 27, 2026 - 11:42
 0
ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വാട്ടർ ഡിസ്പെൻസർ വാങ്ങി നൽകി അണക്കര കിണറ്റുകരഗ്രൂപ്പ്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി ഉപകരണത്തിന്റെ കൈമാറ്റം നിർവഹിച്ചു.
This is the title of the web page

ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വാട്ടർ ഡിസ്പെൻസർ വാങ്ങി നൽകി അണക്കര കിണറ്റുകരഗ്രൂപ്പ്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി ഉപകരണത്തിന്റെ കൈമാറ്റം നിർവഹിച്ചു.ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ ചൂടുവെള്ളവും പച്ചവെള്ളവും യഥേഷ്ടം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ വാട്ടർ ഡിസ്പെൻസർ സ്ഥാപിച്ചത്. അന്തരിച്ച സിബി കിണറ്റുകരയുടെ സ്മരണാർത്ഥമാണ് കിണറ്റുകര ഗ്രൂപ്പ് ആശുപത്രിക്ക് കുടിവെള്ളം ലഭ്യമാക്കുന്ന ഉപകരണം സമർപ്പിച്ചത്. കിണറ്റകര ഗ്രൂപ്പ് എംഡി റിൻസി സിബി കൈമാറിയ വാട്ടർ ഡിസ്പെൻസർ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി ആശുപത്രിക്ക് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു കോട്ടക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭ പി ആർ, ജയൻ കുഴിക്കാട്ട്, പഞ്ചായത്ത് അംഗം ഷീബ ജോർജ്, മെഡിക്കൽ ഓഫീസർ ഡോ ഹണി ഏലിയാസ്, അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മ ചെയർമാൻ സാബു കുറ്റിപ്പാലയ്ക്കൽ, വൈഎംസിഎ പ്രസിഡണ്ട് സാംകുട്ടി മാക്കൽ, അഭിലാഷ് ടെക്സ്റ്റൈൽസ് ഉടമ റ്റിജു പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow