കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി ഒരു പുതിയ ചുവടുവെപ്പ്! വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ ഒരുങ്ങുന്നു.
കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി ഒരു പുതിയ ചുവടുവെപ്പ്! വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ ഒരുങ്ങുന്നു.
ജല വിതരണത്തിന് പുറമെ വകുപ്പിന് അധിക വരുമാനം (Non-Water Income) കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിക്ക് നമ്മുടെ ഇടുക്കിയിൽ തുടക്കമാവുകയാണ്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇടുക്കിയിലെ ചെറുതോണിയിലും പൈനാവിലുമാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കേരള വാട്ടര്‍ അതോറിറ്റി പൈനാവ് സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെയും എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കേരള വാട്ടര്‍ അതോറിറ്റി പൈനാവ് സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെയും അതിഥി മന്ദിരങ്ങളുടെുയം ഉദ്ഘാടനമാണ് നടക്കുന്നത്. വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകൾക്കും ടാങ്കുകൾക്കും മുകളിലും താഴെയുമായിട്ടാണ് ഈ മുറികൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത!ചെറുതോണി 15 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി 2 സ്യൂട്ട് റൂമുകളും 4 ഡീലക്സ് റൂമുകളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ 200 പേർക്ക് ഇരിക്കാവുന്ന 'പെരിയാർ' എന്ന് പേരിട്ടിരിക്കുന്ന കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം.???? പൈനാവ്: 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് താഴെയായി 3 സ്യൂട്ട് റൂമുകളും 2 സാധാരണ റൂമുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടിടത്തും വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.പൊതുമരാമത്ത് വകുപ്പിന്റെ (PWD) റെസ്റ്റ് ഹൗസുകളുടെ മാതൃകയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലാണ് വാട്ടർ അതോറിറ്റിയും ഈ സൗകര്യം ലഭ്യമാക്കുന്നത്: ???? സ്യൂട്ട് റൂമുകൾ: ₹3,000 / ദിവസം ???? സാധാരണ റൂമുകൾ: ₹1,000 / ദിവസം ???? കോൺഫറൻസ് ഹാൾ: ₹10,000 / ദിവസംമാർച്ച് 15 മുതൽ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. 72 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ ഈ മികച്ച പദ്ധതി ഫെബ്രുവരി 27-ന് ഇടുക്കിയിൽ വെച്ച് ഔദ്യോഗികമായി നാടിന് സമർപ്പിക്കുകയാണ്. ഈ സംരംഭം വിജയിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

