അയ്യപ്പന്‍റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ എല്ലാ വീടുകളിലും ചിരാത് തെളിയിക്കണം- സുരേഷ് ഗോപി

Feb 26, 2026 - 13:09
 0
അയ്യപ്പന്‍റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ എല്ലാ വീടുകളിലും ചിരാത് തെളിയിക്കണം- സുരേഷ് ഗോപി
This is the title of the web page

ഏപ്രില്‍ ഒന്നിന് അയ്യപ്പന്‍റെ ജന്മദിനമായതിനാല്‍ എല്ലാ വീടുകളിലും ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.ബിജെപിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ നടന്ന വിശ്വാസ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യൻ ഉദിക്കുമ്പോള്‍ മുതല്‍ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ ചിരാത് തെളിയിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രില്‍ ഒന്നിന് അയ്യൻ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്‍റെ പ്രഭ പോലെ തെളിഞ്ഞു നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിശ്വാസത്തെ തള്ളിപ്പറയുന്നവർക്ക് മേലെ കത്തിനില്‍ക്കുന്ന ചിതയായിരിക്കണം ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.

അയ്യപ്പന്‍ തന്‍റെ ജേഷ്ഠനാണെന്നും 2014 ല്‍ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായതെന്നും സുരേഷ് ഗോപി പറഞ്ഞു. 1973ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ശബരിമലയില്‍ പോവുന്നത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താൻ പറയുന്നില്ല പക്ഷെ അൻപ് സ്വാമിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow