വൻകിട ബാങ്ക് തട്ടിപ്പ് കേസ്: അനില്‍ അംബാനി ഇഡിക്ക് മുന്നില്‍ ഹാജരായി; മുംബൈയിലെ വീട് കണ്ടുകെട്ടി

Feb 26, 2026 - 12:52
 0
വൻകിട ബാങ്ക് തട്ടിപ്പ് കേസ്: അനില്‍ അംബാനി ഇഡിക്ക് മുന്നില്‍ ഹാജരായി; മുംബൈയിലെ വീട് കണ്ടുകെട്ടി
This is the title of the web page

കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.വ്യാഴാഴ്ച രാവിലെ 10.30-ഓടെ ഡല്‍ഹിയിലെ ഇഡി ഓഫീസിലെത്തിയ അദ്ദേഹത്തെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായാണ് വിളിച്ചുവരുത്തിയത്.റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അനില്‍ അംബാനിക്കെതിരെ അന്വേഷണം നടക്കുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡി അംബാനിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനുമുമ്പ് 2025 ഓഗസ്റ്റിലും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.അനില്‍ അംബാനിയുടെ മുംബൈയിലുള്ള 'അബോഡ്' എന്ന ആഡംബര വീട് ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടി. ഏകദേശം 3,716 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം കണക്കാക്കുന്നത്.

അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരെ ആകെ മൂന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ വിവിധ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച്‌ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.സുപ്രീം കോടതിയില്‍ ഇഡി സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം, ബാങ്ക് ലോണ്‍ തട്ടിപ്പിലൂടെ ലഭിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ് പ്രധാന കണ്ടെത്തല്‍. വരും ദിവസങ്ങളിലും അന്വേഷണം ശക്തമാക്കാനാണ് ഇഡിയുടെ നീക്കം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow