കൂട്ടാർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ എൽ.പി.കൂട്ടികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ സ്‌പോട്‌സ് മീറ്റ് '

Feb 25, 2026 - 15:38
 0
കൂട്ടാർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ എൽ.പി.കൂട്ടികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ സ്‌പോട്‌സ് മീറ്റ് '
This is the title of the web page

കൂട്ടാർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ എൽ.പി.കൂട്ടികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ സ്‌പോട്‌സ് മീറ്റ് 'സ്‌കൂളത്തോൾ-2026' നടന്നു.മേളയിൽ കമ്പംമെട്ട് മെഡോണ എൽ.പി.എസ്. ചാമ്പ്യൻമാരായി. ചോറ്റുപാറ ആർ.പി.എം. എൽ.പി.എസ്. റണ്ണേഴ്‌സപ്പായി ..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂട്ടാർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത കായിക താരങ്ങൾ നയിച്ച ദീപശിഖാ പ്രയാണത്തോടെയാണ് മീറ്റ് ആരംഭിച്ചത്. 

 തുടർന്ന് കമ്പംമെട്ട് എസ.ഐ. ടി.ബിജു ദീപശിഖ ഏറ്റുവാങ്ങി സ്‌കൂൾ മൈതാനത്ത് സ്ഥാപിച്ചു. കുട്ടികളുടെ വൺണാഭമായ മാർച്ച് പാസ്റ്റിൽ എസ്.ഐ. സല്യൂട്ട് സ്വീകരിക്കുകയും മീറ്റ് ഫ്‌ളാഗോഫ് ചെയ്യുകയും ചെയ്തു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒന്നാം വിഭാഗമായും മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളെ രണ്ടാം വിഭാഗമായും തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്.ഉച്ചക്ക് ശേഷം നടന്ന സമാപനം സമ്മേളനം കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ബിനു വി.എസ്.ഉദ്ഘാടനം ചെയ്ത്

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനിൽകുമാർ, പഞ്ചായത്തംഗം ജെയ്‌മോൻ നെടുവേലിൽ, കരുണാപുരം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് കെ.ആർ.തുളസീധരൻ നായർ, പി.ടി.എ.എക്‌സി.കമ്മിറ്റിയംഗം സുധീഷ്‌കുമാർ, ജയൻ കെ.ആർ., പ്രഥമാധ്യാപിക അനിതകുമാരി ടി.ആർ., അനൂപ് ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വ്യക്തിഗത വിജയികൾക്കുള്ള മെഡലുകളും ചാമ്പ്യൻമാർക്കുള്ള എവറോളിങ് ട്രോഫികളും സമ്മാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow