ഇടുക്കി ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Feb 21, 2026 - 18:53
 0
ഇടുക്കി ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
This is the title of the web page

ജില്ലയിൽ എസ്ഐആർ (സ്പെഷ്യൽ ഇൻറ്റെൻസിവ് റിവിഷൻ) പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടർ പട്ടിക കൈമാറി.2025 നവംബർ നാല് മുതൽ ജില്ലയിൽ നടന്നുകൊണ്ടിരുന്ന എസ്ഐആർ വിജയകരമായി പൂർത്തീകരിച്ചതായി കളക്ടർ പറഞ്ഞു.

ബൂത്ത് ലെവൽ ഓഫീസറെ ബന്ധപ്പെട്ടോ, ഓൺലൈനായോ അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊതു ജനങ്ങൾ ഉറപ്പുവരുത്തണം. വോട്ടർപട്ടിക ഓൺലൈനായി ഇലക്ഷൻ കമ്മിഷന്റെ voters.eci.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടു ണ്ടെങ്കിൽ അക്ഷയ സെൻ്ററുകൾ മുഖേനയോ കോമൺ സർവീസ് സെൻ്ററുകൾ മുഖേനയോ പേര് ചേർക്കാം. പ്ലേസ്റ്റോറിൽ നിന്ന് വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് ഡൗൺലോഡ്‌ ചെയ്‌ത് സ്വന്തമായും പേര് ചേർക്കാവുന്നതാണെന്നും ജില്ലാ ഇലക്ഷൻ വിഭാഗം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, ഡെപ്യൂട്ടി കളക്ടർ അതുൽ വി സ്വാമിനാഥ്, ഇടുക്കി മണ്ഡലം ഇആർഒ മിനി കെ തോമസ്, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow