അക്ഷയ സംരംഭകരാകാന്‍ അവസരം;സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി ജില്ലയിലെ 51 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി ജില്ലയിലെ 51 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 46 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ രണ്ടും, പട്ടിക വര്‍ഗ വിഭാഗത്തില്‍ മൂന്നും ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് പൂര്‍ത്തിയാകാത്തവരും ആയിരിക്കണം.പ്ലസ്ടു/ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് ലഭിക്കും. മാര്‍ച്ച് 7 വരെ അപേക്ഷ സമര്‍പ്പിക്കാം.
750 രൂപ ഫീസ് സഹിതം https//Ibsedp.Ibscentre.in/akshaya26/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0471 2560311, 9400923669 നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 04862 232 215 എന്ന നമ്പറിലോ, adpoidk.akshaya@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://akshaya.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മില്ലുംപടി, 10-ാം മൈല്‍, പുള്ളിക്കാനം, ഡൈമുക്ക്, ഗിരിജന്‍ കോളനി, പന്നൂര്‍, കീരിത്തോട്, നാലുമുക്ക് കാല്‍വരി മൌണ്ട്, ഇടിഞ്ഞമല, ഈട്ടിത്തോപ്പ്, കല്‍ത്തൊട്ടി, വെള്ളിലാംകണ്ടം, കോഴിമല, ചെല്ലാര്‍കോവില്‍, വണ്ടന്‍മേട്, ചേമ്പളം, കുരുവിളാസിറ്റി, തെക്കുംഭാഗം, ആര്‍പ്പാമറ്റം, കല്ലാനിക്കല്‍, തൊണ്ടിക്കുഴ സ്‌കൂള്‍ ജംഗ്ഷന്‍, കുമ്മംകല്ല്, പട്ടയംകവല, കുരിശുപാറ, ഇരുട്ടുകാനം, കലയന്താനി, ഉപ്പുതോട്,പതിനാറാംകണ്ടം, മിനി സിവില്‍ സ്റ്റേഷന്‍, നിര്‍മ്മലസിറ്റി, അമ്പലക്കവല, കൊച്ചുതോവാള, വള്ളക്കടവ്, എന്‍. ആര്‍.സിറ്റി, പ്ലാന്റേഷന്‍, നെടിയശാല, പശുപാറ, ചെണ്ടുവരൈ, ബോണാമി, ആനക്കുളം, വാഴത്തോപ്പ്, പള്ളിത്താഴം, മാങ്ങാത്തൊട്ടി, സേനാപതി, തുടങ്ങനാട്, പാറക്കടവ് എന്നീ മേഖലകളില്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്കും മുനിയറ, 12-ാം മൈല്‍, പൂമാല എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സൂര്യനെല്ലി, റാണിമുടി എന്നിവിടങ്ങളില്‍ പട്ടികജാതി വിഭാഗത്തിനും അപേക്ഷിക്കാം.



