സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ പകൽ താപനില 35 നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.



